കൊവിഡ് ചുമതലയുള്ള ബിജെപി മന്ത്രി മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍; രാജിവെക്കണമെന്ന് പ്രതിപക്ഷം

By Web TeamFirst Published Apr 13, 2020, 7:59 PM IST
Highlights
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്.
 
ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ചുമതലയുള്ള മന്ത്രി ലോക്ക്ഡൗണ്‍ കാലത്ത് മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. മന്ത്രിയുടെ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മന്ത്രി നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി. 
 

When the whole world is going through a health crisis, the Corona in-charge Minister Dr. Sudhakar is behaving irresponsibly by spending time in a swimming pool.

It's a matter of moral & ethical standards. He must resign out of his own accord & CM should sack him from the cabinet pic.twitter.com/ZQlRzMoqrb

— DK Shivakumar (@DKShivakumar)
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്. വിമര്‍ശനം കടുത്തതോടെ മന്ത്രി ഫോട്ടോ നീക്കം ചെയ്തു. 

ലോകമാകെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സ്വിമ്മിംഗ് പൂളില്‍ സമയം കളഞ്ഞ മന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണ്. സുധാകര്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ എംഎല്‍എയാണ് സുധാകര്‍.
 
click me!