
ബംഗളൂരു: കർണാടകയിലെ അവസാനത്തെ നക്സൽ നേതാവും കീഴടങ്ങി.വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി.ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും നാളെ കീഴടങ്ങും.ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി
കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.22 പൊലീസുദ്യോഗസ്ഥരടങ്ങിയ സംഘത്തിന് സ്വർണമെഡൽ അടക്കമുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam