കരൂർ ദുരന്തം: വിജയ് സർക്കാരിന് തിരിച്ചടി, മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സർക്കാർ ജോലി, നിയമന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Published : Jul 27, 2026, 05:46 PM IST
CM Vijay

Synopsis

ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 31 പേർക്കാണ് വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറിയത്. ജൂലൈ 10ന് കരൂരിൽ വെച്ചായിരുന്നു ചടങ്ങ്.

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ് സർക്കാരിന് തിരിച്ചടി. നിയമന ഉത്തരവ് ഹൈക്കോടതി റ​ദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ന‍ടപടി. മധുര ബഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. എൻ ടി കെ അടക്കം കക്ഷികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 31 പേർക്കാണ് വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറിയത്. ജൂലൈ 10ന് കരൂരിൽ വെച്ചായിരുന്നു ചടങ്ങ്. കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ലക്ഷക്കണക്കിന് യുവാക്കൾ ജോലി കാത്ത് പുറത്ത് നിൽക്കുന്നുവെന്നും അതിനിടെ ഇങ്ങനെ സർക്കാർ ജോലിനൽകാൻകഴിയുമോ എന്നും കോടതി ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യവസ്ഥകൾ സർക്കാർ ലംഘിക്കുന്നുവെന്ന് സിജെപി, പ്രതിഷേധിച്ചവരെ വേട്ടയാടുന്നു, പൊലീസ് ക്രൂരത പങ്കുവയ്ക്കാൻ സാക്ഷി വെബ്സൈറ്റ് ആരംഭിച്ചു
തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത്; പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ, ഏറ്റവും തിരിച്ചടി വൈദ്യുതി മേഖലയ്ക്ക്