കശ്മീരിൽ വൻ ആയുധശേഖരം പിടികൂടി; കണ്ടെത്തിയത് പാക് നിർമ്മിത തോക്കുകൾ

Published : Jul 09, 2020, 10:25 AM ISTUpdated : Jul 09, 2020, 10:29 AM IST
കശ്മീരിൽ വൻ ആയുധശേഖരം പിടികൂടി; കണ്ടെത്തിയത് പാക് നിർമ്മിത തോക്കുകൾ

Synopsis

പാക് നിർമ്മിത ആയുധങ്ങളാണ് പിടിച്ചെടുത്തത്. അതിർത്തിയിൽ നടത്തിയ പ്രത്യേക തെരച്ചിലിലാണ് സൈന്യം ആയുധങ്ങൾ കണ്ടെത്തിയത്. 

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരമുള്ളയിൽ നിയന്ത്രണ രേഖക്ക് സമീപം വൻ ആയുധശേഖരം പിടിച്ചെടുത്തു. മൂന്ന് എകെ 56 തോക്കുകൾ, രണ്ട് പാക് നിര്‍മ്മിത പിസ്റ്റൽ, വെടിയുണ്ടകൾ തുടങ്ങിയ ആയുധങ്ങളാണ് സൈന്യം പിടിച്ചെടുത്തത്. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫ് സംഘവും നടത്തിയ തെരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തീവ്രവാദികൾ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തിയത്. 


 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനർജി, 'അവർ നമ്മുടെ ഭക്ഷണ സ്വാതന്ത്യത്തിൽ ഇടപെടും'
രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളുടെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ്