
ദില്ലി: പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ (40) ഭീകരര്‍ വെടിവെച്ച് കൊന്നു. ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. അടുത്തുള്ള ചന്തയിലേക്ക് പോകും വഴിയാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഞ്ജയ് ശർമ്മയുടെ ഗ്രാമത്തിൽ സുരക്ഷ കൂട്ടിയതായി കശ്മീർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധമറിയിച്ച് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി രംഗത്തെത്തി. കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുന്നതിൽ ജമ്മുകശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹയെ സമിതി വിമർശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കർഷകനായ മറ്റൊരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു.