
ദില്ലി: അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിങ് രജാവത്ത് കോൺഗ്രസിൽ ചേരുന്നു. ഒക്ടോബർ പത്തിന് ജമ്മു കശ്മീരിൽ വച്ച് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിലേക്ക് ചേരുന്നതായി ദീപിക സിങ് അറിയിച്ചു. ഒദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ച് പങ്കുവച്ച കത്തിൽ, ചടങ്ങിലേക്ക് എല്ലാവരെയും ദീപിക സ്വഗതം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയ രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേരുന്നു. ജമ്മുവിലെ ഫോർച്യൂൻ ഇന്റർനാഷനിൽ ആണ് ചടങ്ങ് നടക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നുമാണ് ദീപിക ഫേസ്ബുക്കിൽ പങ്കുവച്ച കത്തിൽ പറയുന്നത്.
ജമ്മു കാശ്മീരിലെ കത്വയിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയുടെ മുൻ അഭിഭാഷകയാണ് ദീപിക.എട്ടുവയസ്സുകാരിക്ക് നീതി നേടിക്കൊടുക്കാൻ സ്വമേധയാ മുന്നിട്ടിറങ്ങിയ ദീപികയ്ക്ക് നിരവധി ഭീഷണികൾ ഉണ്ടായിരുന്നു.
2018 ജനുവരി പത്തിനാണ് ജമ്മു കാശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന മുറിവുകളായിരുന്നു പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഈ കേസിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അഹോരാത്രം പ്രയ്ത്നിച്ച ദീപിക വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam