'ഗവര്‍ണര്‍ ബിജെപിയുടെ കളിപ്പാവ'; കര്‍ണാടകയിൽ കോൺഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെസി വേണുഗോപാൽ

By Web TeamFirst Published Jul 19, 2019, 12:06 PM IST
Highlights

അധികാരത്തിലെത്താൻ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപി . അതിന് ഒപ്പം നിൽക്കുന്നതരത്തിൽ അധികാര ദുര്‍വിനിയോഗമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് കെസി വേണുഗോപാൽ.

കര്‍ണാടക: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. വിപ്പ് നൽകാനുള്ള  അവകാശത്തിന് വേണ്ടിയാണ് കോൺഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്‍റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നു. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോൾ കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യിലെ കളിപ്പാവയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു."

കര്‍ണാടകയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. 

click me!