
ചെന്നൈ: വ്യവസായ മേഖലയിൽ സഹകരണത്തിന് കേരളവും തമിഴ്നാടും. വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിൽ എത്തി തമിഴ്നാട് വ്യവസായമന്ത്രി ടി ആർ ബി രാജയുമായി നടത്തിയ ചർച്ചയിൽ ആണ് ധാരണ. ഇലക്ട്രോണിക്സ്, ധാതുസമ്പത്ത് തുടങ്ങിയ അഞ്ച് മേഖലകളിൽ സഹകരണത്തിന് സാധ്യത ഉണ്ടെന്ന് മന്ത്രിമാർ വിലയിരുത്തി. വ്യവസായ നിക്ഷേപത്തിനുള്ള തമിഴ്നാട് സർക്കാരിന്‍റെ പ്രത്യേക വിഭാഗമായ ഗൈഡൻസുമായി കേരളവും സഹകരിക്കും. 15 ദിവസത്തിനുള്ളിൽ സെക്രട്ടറിതലത്തില്‍ ചർച്ച നടത്താനും ധാരണയായിട്ടുണ്ട് .കൂടിക്കാഴ്ച കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെ നിർദേശപ്രകാരമാണെന്ന് തമിഴ്നാട് വസായ മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam