രഹസ്യവിവരം ലഭിച്ചത് ബോട്ട് തുറമുഖം വിട്ട ശേഷം, നടുക്കടലിൽ പരിശോധന, പുട്ടുപൊടിയിൽ കടത്തിയത് കോടികളുടെ ലഹരി

Published : Mar 10, 2025, 03:46 PM ISTUpdated : Mar 10, 2025, 03:47 PM IST
രഹസ്യവിവരം ലഭിച്ചത് ബോട്ട് തുറമുഖം വിട്ട ശേഷം, നടുക്കടലിൽ പരിശോധന, പുട്ടുപൊടിയിൽ കടത്തിയത് കോടികളുടെ ലഹരി

Synopsis

പ്രമുഖ ബ്രാൻഡുകളുടെ പുട്ടുപൊടി, റവ പാക്കറ്റുകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇതിനൊപ്പം ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ട്

തൂത്തുക്കുടി: കേരളത്തിൽ നിന്നുള് ബ്രാൻഡഡ് പുട്ടുപൊടിയും അരിപ്പൊടിയുമെന്ന പേരിൽ കടത്തിയത് 33 കോടിയുടെ ലഹരി വസ്തുക്കൾ. തൂത്തുക്കുടിയിൽ നിന്ന് മാലിദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ ഹഷീഷ് ഓയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷ്വേ ലിൻ യോനെ  എന്ന ടഗ് ബോട്ടിലാണ് വലിയ രീതിയിൽ ലഹരി വസ്തുക്കൾ കടത്തിയത്. 

തൂത്തുക്കുടി തുറമുഖത്ത് നിന്ന് മാർച്ച് 4ന് പുറപ്പെട്ട ബാർജിലാണ് അരിപ്പൊടിയെന്ന പേരിൽ ലഹരി വസ്തുക്കൾ കടത്തിയത്. ബാർജ് പുറപ്പെട്ട ശേഷം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമുദ്രാതിർത്തി പിന്നിടും മുൻപ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ഡിആർഐ പിടികൂടിയത്. ഗൾഫ് ഓഫ് മാന്നാറിന്റെ തെക്കൻ മേഖലയിൽ വച്ചാണ് കോസ്റ്റ് ഗാർഡ് ബാർജ് പരിശോധിച്ചത്. രഹസ്യ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ 40 മണിക്കൂർ എടുത്താണ് കപ്പൽ തൂത്തുക്കുടിയിലേക്ക് എത്തിച്ചത്. 

ലഹരിക്ക് അടിമയായ ചെറുമകൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു, ചിതയിൽ ചാടി ജീവനൊടുക്കി മുത്തച്ഛൻ

ബാർജിലെ 9 ജീവനക്കാരെയും തൂത്തുക്കുടിയിൽ നിന്ന് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രമുഖ ബ്രാൻഡുകളുടെ പുട്ടുപൊടി, റവ പാക്കറ്റുകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇതിനൊപ്പം ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. ബോട്ടിൽ ഉണ്ടായിരുന്ന ഇന്തൊനീഷ്യ സ്വദേശികൾ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്