സംസ്ഥാന സർക്കാരിന്റെ അറിയിപ്പ്, 200 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം കൂടിയേക്കും, ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യത

Published : Jul 18, 2026, 05:35 PM IST
minister

Synopsis

എൽനിനോയെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചു. വൈദ്യുതി ലഭ്യതയിലെ കുറവ് മൂലം ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് സർക്കാർ അറിയിപ്പ്. വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ട് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. 

ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി വിലയിരുത്തൽ. 5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇത് മതിയാകാതെ വരികയും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താൽ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുപ്പിച്ച് രാഹുൽ, സിജെപി പ്രതിഷേധത്തിൽ ആദ്യ പ്രതികരണം; 'സോനത്തെ അറസ്റ്റ് ചെയ്ത് നീക്കിയത് തെറ്റ്, വിദ്യാർഥി സമരങ്ങളെ ബലപ്രയോഗത്തിലൂടെ തകർക്കാനാകില്ല'
പിടിച്ചിരുത്തി മുഖത്ത് ലിപ്സ്റ്റിക് തേച്ചുവിട്ടു; ട്രെയിനിൽ ഉപദ്രവിച്ചയാളെ വ്യത്യസ്തമായ രീതിയിൽ 'കൈകാര്യംചെയ്ത്' യുവതി