'ഖർഗെയോ തരൂരോ? ആര് ജയിച്ചാലും താക്കോൽ ഗാന്ധി കുടുംബത്തിൽ തന്നെ'; കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം

Published : Oct 18, 2022, 03:09 PM IST
'ഖർഗെയോ തരൂരോ? ആര് ജയിച്ചാലും താക്കോൽ ഗാന്ധി കുടുംബത്തിൽ തന്നെ'; കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം

Synopsis

പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കണമെന്ന് പി.ചിദംബരം.ഗാന്ധി കുടുംബത്തെ ഒഴിവാക്കി ദേശീയ രാഷ്ട്രീയത്തിന് മുന്‍പോട്ട് പോകാനാകില്ലെന്ന് ജയ്റാം രമേശ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷൻ ആരാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്‍റെ കൈയിലായിരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാക്കള്‍. പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കണമെന്ന് പി.ചിദംബരം ആവശ്യപ്പെട്ടു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യക്ഷ പദം ഗാന്ധി കുടുംബത്തിന് പുറത്തേക്ക് പോകുമ്പോഴും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അവിടെ തന്നെ തുടരുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ഫലം നാളെ പ്രഖ്യാപിക്കും.

പുതിയ അധ്യക്ഷന്‍ റിമോട്ട് കണ്‍ട്രോള്‍ ആകുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഗാന്ധി കുടുംബത്തെ ഒഴിവാക്കാനാകില്ലെന്ന് വിശ്വസ്തരായ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. പാര്‍ലമെന്‍ററി ബോര്‍ഡിലും പ്രവര്‍ത്തക സമിതിയിലും ഗാന്ധി കുടുംബം ഉണ്ടായിരിക്കുമെന്ന് പി.ചിദംബരം ഓര്‍മപ്പെടുത്തുന്നു.  സംഘടനാ രംഗത്തും, തെരഞ്ഞെടുപ്പുകളിലും നിര്‍ണായമാകുക ഗാന്ധി കുടുംബത്തിന്റെ നിലപാട് തന്നെയാകുമെന്നാണ് ചിദംബരം പറഞ്ഞു വയ്ക്കുന്നത്. ഗാന്ധി കുടുംബത്തെ ഒഴിവാക്കി ദേശീയ രാഷ്ട്രീയത്തിന് മുന്‍പോട്ട് പോകാനാകില്ലെന്ന് ജയ്റാം രമേശും പറയുന്നു. അധ്യക്ഷനാക്കാനുള്ള നീക്കം പൊളിച്ചതോടെ അകല്‍ച്ചയിലാണെങ്കിലും ഗാന്ധി കുടുംബം പാര്‍ട്ടിയുടെ നട്ടെല്ലാണെന്ന് അശോക് ഗെലോട്ടും വാദിക്കുന്നു. ഖര്‍ഗെയുടെ വിജയം ഉറപ്പിക്കുമ്പോള്‍ തരൂരിന് എത്ര പിന്തുണ കിട്ടുമെന്നതിലാണ് ഔദ്യോഗിക പക്ഷത്തിന്റെ ആകാംക്ഷ. 
ആകാകണം അധ്യക്ഷൻ എന്നതു സംബന്ധിച്ച വ്യക്തമായ ബോധ്യം വോട്ട് ചെയ്തവർക്കുണ്ടായിരുന്നു എന്ന് പറഞ്ഞുവയ്ക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഖർഗെക്കെ തന്നെയാണ് വിജയ സാധ്യത എന്നു പറയുന്നു. 

നാളെയാണ് വോട്ടുകൾ എണ്ണുക. ഇതിനു മുന്നോടിയായി സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റ് പെട്ടികള്‍ വരണാധികാരികള്‍ എഐസിസിയില്‍ എത്തിച്ചിട്ടുണ്ട്. സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള പെട്ടികള്‍ നാളെ രാവിലെ 10 മണിക്ക് തുറന്ന് വോട്ടെണ്ണും. ഒന്‍പതിനായിരത്തി അറൂനൂറ് വോട്ടുകളാണ് പോള്‍ ചെയ്തത്. നാലരയോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 6 ആയി, വ്യാപകമായി മണ്ണിടിച്ചിൽ, ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേ‍ട്ട്
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി