
ചെന്നൈ: പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ആറുമാസം പ്രായമുള്ള മകളുമായി വന്ന് മന്ത്രിയുടെ കാലിൽ വീണു; ഡ്രൈവർക്ക് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം
തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഫാർമസി വിദ്യാർത്ഥിയായ ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ ചൊവ്വാഴ്ച തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുവരോടുമുള്ള വൈരാഗ്യം തീർക്കാൻ കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മുത്തശ്ശിയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയും ചെയ്തു. ശേഷം സഹോദര ഭാര്യയേയും കൊലപ്പെടുത്തി. ഇതിന് സുഹൃത്ത് സഹായിക്കുകയും ചെയ്തു. ഇവരുടെ മൃതദേഹം വീട്ടിലും ഒളിപ്പിച്ചു. സഹോദരനോട് ഇവര്ർ അമ്പലത്തിൽ പോവുന്നത് കണ്ടെന്നാണ് ഗുണശീലൻ പറഞ്ഞത്.
കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി; 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തെ കെട്ടിടത്തില്ർ നിന്നും വീട്ടിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.
ജീപ്പിൽ സഞ്ചരിക്കുന്നതിനിടെ ആസിഡ് ഒഴിച്ച ശേഷം വെട്ടി, ഒരു മാസത്തിനകം ദാരുണ മരണം; ബിജു വധക്കേസിൽ ശിക്ഷ വിധിച്ചു
https://www.youtube.com/watch?v=Ny8Pec8aiX0
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam