ബം​ഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം​; പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകര്‍ത്തു

Published : Aug 15, 2024, 06:40 AM ISTUpdated : Aug 15, 2024, 12:40 PM IST
ബം​ഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം​; പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകര്‍ത്തു

Synopsis

പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആശുപത്രിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. ആശുപത്രി അർദ്ധരാത്രി അക്രമികൾ അടിച്ചു തകർത്തു. സമരക്കാരെ മർദിച്ച അക്രമികള്‍ പൊലീസിനെയും കൈയേറ്റം ചെയ്തു. അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ​ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു. 7 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തി.

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറ്റുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ഇന്നലെ അർദ്ധരാത്രിയാണ് ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികൾ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകർത്ത അക്രമികൾ ഡോക്ടർമാരുൾപ്പടെ സമരം ചെയ്യുന്നവരെ മർദിച്ചു. നിരവധി പോലീസുകാർക്കും പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാ​ഗമടക്കം പൂർണമായും അക്രമികൾ തകർത്തു തരിപ്പണമാക്കി. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകർത്തു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സംഘം എല്ലാറ്റിനും മൂകസാക്ഷികളായെന്നാണ് ദൃക്സാക്ഷികളുടെ പരാതി.

അക്രമികൾ മമത ബാനർജിയുടെ ​ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണ് അക്രമം അഴിച്ചുവിട്ടതെന്നും ബിജെപി ആരോപിച്ചു. സാമ്രാജ്യം തകർന്നു തുടങ്ങിയ മമത ഭയത്തിലാണെന്നും നേതാക്കൾ വിമർശിച്ചു. അക്രമികൾ എല്ലാ സീമകളും ലംഘിച്ചെന്നും, രാഷ്ട്രീയം നോക്കാതെ അക്രമികൾക്കെതിരെ 24 മണിക്കൂറിനകം നടപടിയുണ്ടാകുമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ആശുപത്രിയിൽ സുരക്ഷ ശക്തമാക്കുമെന്നും അഭിഷേക് ബാനർജി ഉറപ്പ് നൽകി. കൊലപാതകം നടന്ന സെമിനാർ ഹാളിലേക്ക് അക്രമികൾ എത്തിയിട്ടില്ലെന്നും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കൊൽക്കത്ത പൊലീസ് പ്രതികരിച്ചു.

അതേസമയം, കോടതി നിർദേശ പ്രകാരം കേസെടുത്ത സിബിഐ സ്ഥലത്തെത്തി പരിശോധന നടത്തി. അറസ്റ്റിലായ സിവിൽ വളണ്ടിയറെ കൂടാതെ ആശുപത്രിയിലെ ചില ജൂനിയര്‍ ഡോടര്‍മാര്‍ക്കും പീഡനത്തിൽ പങ്കുണ്ടെന്നും, ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ