നോയിഡയിലെ തൊഴിലാളി സംഘർഷം: ശമ്പളം കൃത്യമായി നൽകുകയും തൊഴിൽ നിയമങ്ങൾ പാലിക്കുകയും വേണം; ഫാക്ടറികൾക്ക് നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

Published : Apr 13, 2026, 06:38 PM IST
yogi

Synopsis

ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദ്യം ഉയർത്തിയിരുന്നു.

ദില്ലി: തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാക്ടറികൾക്ക് നിർദേശം നൽകി. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ട് ഇന്ന് രാവിലെ നോയിഡയിൽ തൊഴിലാളികൾ തെരുവിൽ ഇറങ്ങി പ്രതിഷേധമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി ഇടപെട്ടത്. പ്രതിഷേധങ്ങൾക്കിടെ പ്രശ്നങ്ങളുണ്ടാക്കിയ സാമൂഹിക വിരുദ്ധ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദ്യം ഉയർത്തിയിരുന്നു. ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും എട്ട് മണിക്കൂർ ഷിഫ്റ്റ് നിർബന്ധമായും നടപ്പാക്കണമെന്നും തൊളിലാളികൾ ആവശ്യപ്പെട്ടു.

ഓവർടൈം ജോലിക്ക് മിക്ക കമ്പനികളും പണം നൽകുന്നില്ല. പ്രതിമാസം 20,000 രൂപ മിനിമം വേതനം വേണം. ശരിയായ സമയത്ത് ഭക്ഷണം നൽകുന്നില്ലെന്നും സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്നും തൊഴിലാളികൾ പറഞ്ഞിരുന്നു. ഓരോ തൊഴിലാളിക്കും ഒരു ദിവസം കുറഞ്ഞത് 800 രൂപ ലഭിക്കണം. ഇപ്പോൾ, 300-400 രൂപയേ ലഭിക്കുന്നുള്ളൂ. പാചക വാതകം മുതൽ മുറി വാടക, സ്കൂൾ ഫീസ് വരെ എല്ലാം ചെലവേറിയതായി മാറുകയാണ്. പക്ഷേ തങ്ങളുടെ ശമ്പളം മാത്രം വർദ്ധിക്കുന്നില്ലെന്നും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. അതേസമയം പ്രതിഷേധക്കാർ കാറുകൾ കത്തിക്കുകയും പ്രധാന റോഡുകളിലെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. ഫാക്ടറി തൊഴിലാളികൾ സായുധ പലീസുമായി ഏറ്റുമുട്ടി. നിരവധി വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന ഫേസ് 2-ൽ ചില തൊഴിലാളികൾ പൊലീസ് വാൻ ഉൾപ്പെടെയുള്ള കാറുകൾ തകർക്കുകയും കെട്ടിടങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആർഎസ്എസ് ബന്ധമുള്ള 4 പരിപാടിയിൽ പങ്കെടുത്ത നിങ്ങളിൽ നിന്ന് നീതി കിട്ടില്ല', ജഡ്ജിക്ക് മുന്നിൽ നേരിട്ട് വാദിച്ച് കെജ്രിവാൾ; 'ജസ്റ്റിസ് ശർമ പിന്മാറണം'
ഭാര്യയെ നോക്കി കുരച്ചു, മിണ്ടാപ്രാണിയോട് കൊടും ക്രൂരത; അയൽവാസിയുടെ വളർത്തു നായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, വീഡിയോ