'നേതാവില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രശ്നം': രാഹുല്‍ തിരിച്ചുവരണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

Published : Oct 09, 2019, 08:59 AM IST
'നേതാവില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രശ്നം': രാഹുല്‍ തിരിച്ചുവരണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

Synopsis

കോണ്‍ഗ്രസില്‍ ഇപ്പോഴും ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ടെന്ന് ഖുര്‍ഷിദ് പറഞ്ഞു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ നിന്നും പിന്‍വാങ്ങിയത് കോണ്‍ഗ്രസിനെ പ്രശ്നത്തിലാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.

'ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ നേതാവ് വിട്ടുപോയതാണ്. ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് വന്നത് ശരിയാണ്. ആ ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും ഒരു അഭാവം നിലനില്‍ക്കുന്നു'- ഖുര്‍ഷിദ് പറഞ്ഞതായി എ പിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അനുയായികള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം