ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിക്കാൻ ഉത്തരവ്

By Web TeamFirst Published Jun 25, 2021, 10:56 AM IST
Highlights

കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഷെഡുകളാണ് പൊളിച്ചു നീക്കേണ്ടത്

കവരത്തി: ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത ചെറിയം ദ്വീപിൽ നിർമ്മിച്ച ഷെഡ്ഡുകള്‍ പൊളിച്ചു നീക്കാൻ നോട്ടീസ്. കൽപ്പേനി സ്വദേശിയുടെ നിർമാണം ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്നാണ് ഡെവലപ്മെന്‍റ് ഓഫീസറുടെ നോട്ടീസ്. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഷെഡ്ഡുകളാണ് പൊളിച്ചു നീക്കേണ്ടത്.

അനുമതി വാങ്ങാതെയാണ് നിർമ്മാണമെന്ന് അഡ്മിനിസ്ട്രേഷൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ ജയിൽ ഐജിയുടെ ചുമതല ഇനി ദ്വീപ് കളക്ടർക്കായിരിക്കും. ദ്വീപ് കളക്ടർ അസ്കറലിക്ക് ചുമതല നൽകി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കി. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!