കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ജാമ്യം നേടി ലാലു പ്രസാദ് യാദവ്

Published : Apr 17, 2021, 04:32 PM IST
കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ജാമ്യം നേടി ലാലു പ്രസാദ് യാദവ്

Synopsis

1991- 1996 കാലയളവിൽ ദുംക ട്രഷറിയിൽ നിന്ന് വ്യാജ രേഖകൾ ഹാജരാക്കി മൂന്നര കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ലാലു

പാറ്റ്ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം കിട്ടി. ആകെയുള്ള നാല് കേസുകളിൽ മൂന്നെണ്ണത്തിൽ നേരത്തെ ലാലുവിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതിയിൽ നിന്നാണ് നാലാമത്തെ കേസിലും ജാമ്യം കിട്ടിയത്. ഇതോടെ ലാലു പ്രസാദ് യാദവ് ജയിലിൽ നിന്ന് പുറത്തിറങ്ങും. ആരോഗ്യ പ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ ദില്ലിയിലെ എയിംസിൽ ചികിത്സയിലാണ് ലാലു. 1991- 1996 കാലയളവിൽ ദുംക ട്രഷറിയിൽ നിന്ന് വ്യാജ രേഖകൾ ഹാജരാക്കി മൂന്നര കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ലാലു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍
അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് കുരങ്ങൻ ഓടി മേൽക്കൂരയിൽ കയറി, കിണറ്റിലേക്കിട്ടു, രക്ഷയായത് ഡയപ്പര്‍!