
ദില്ലി: 26/11 മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ മരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും അധികൃതർ അറിയിച്ചു.
2020-ൽ, തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു. 2023 ജനുവരിയിൽ യുഎൻസിഎസ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജെയുഡിയുടെ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരണത്തിലും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും മക്കി നിർണായക പങ്കുവഹിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam