
മഹാകുംഭ് നഗർ: മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. യോഗി സർക്കാർ ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി.
ഇന്ന് രാവിലെ 6:30 നാണ് അഖാരകൾ അമൃത് സ്‌നാനം ആരംഭിച്ചത്. നിരവധി പേർ അതിരാവിലെ ത്രിവേണി സംഗമത്തിലേക്കുള്ള യാത്ര ആരംഭിച്ചു. എല്ലാ ഘാട്ടുകളിലും അഖാരകളിലും ഭക്തരുടെയും സന്യാസിമാരുടെയും നാഗ സന്യാസിമാരുടെയും മേൽ റോസാദളങ്ങൾ പതിച്ചു. ഓരോ സ്നാന സമയത്തും 20 ക്വിന്‍റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്കായി ഉപയോഗിക്കുന്നത്. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്‌നാൻ, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാൻ എന്നീ അവസരങ്ങളിലും യുപി സർക്കാർ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
ജനുവരി 13 മുതൽ സ്‌നാനം ചെയ്‌തവരുടെ ആകെ എണ്ണം 34.97 കോടിയായി. ഇവരിൽ 10 ലക്ഷം പേർ സന്യാസിമാരാണ്. രണ്ടാം അമൃതസ്‌നാന ദിവസമുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കുംഭമേള ദുരന്തം: പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam