രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ മരിച്ചത് 126 പേർ

Published : May 06, 2020, 09:44 AM IST
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്,  24 മണിക്കൂറിൽ മരിച്ചത് 126 പേർ

Synopsis

24 മണിക്കൂറിൽ ഉണ്ടാവുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അൽപസമയം മുൻപ് പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്. രോഗം ബാധിച്ച 1694 പേർ ഇതുവരെ മരണപ്പെട്ടു. 14183 പേർക്ക് രോഗം ഭേദമായപ്പോൾ 33514 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 

ഒരോ ദിവസം കഴിയും തോറും മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും വർധിച്ചു വരുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 

രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ 32,000-ത്തിൽ അധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000-ത്തിലേക്ക് കുതിക്കുകയാണ്. ഗുജറാത്തിലും, ദില്ലിയിലും, തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്പോൾ മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഇന്നലെ പുതിയ കേസുകളിൽ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍
എൽപിജി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; പുതുവഴിയുമായി വീട്ടിലെയും ഹോട്ടലുകളിലെയും അടുക്കളകൾ, ഇനി 'ഇന്‍ഡക്ഷന്‍' വിപ്ലവം