ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി; നടപടി സിബിഐയുടെ ആവശ്യത്തെ തുടർന്ന്

By Web TeamFirst Published Nov 6, 2020, 2:02 PM IST
Highlights

ലാവലിൻ കേസിൽ അധികരേഖകൾ ഹാജരാക്കാനുണ്ടെന്ന പേരിലാണ് സിബിഐ സമയം നീട്ടി ചോദിച്ചത്. 

ദില്ലി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. പലവട്ടം നീട്ടിവച്ച കേസ് ഇന്ന് സുപ്രീംകോടതിയിൽ വന്നപ്പോൾ ആണ് രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു. 

കേസ് നീട്ടിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ലാവലിൻ കേസിൽ അധികരേഖകൾ ഹാജരാക്കാനുണ്ടെന്ന പേരിലാണ് സിബിഐ സമയം നീട്ടി ചോദിച്ചത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് സിബിഐ കേസ് നീട്ടുന്നത്. 

പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത്  മൂന്ന് പ്രതികൾ നല്‍കിയ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്
 

click me!