തീര്‍ത്ഥാടന യാത്ര അന്ത്യയാത്രയായി; തിരുപ്പതിയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

Published : Aug 12, 2023, 09:00 AM ISTUpdated : Aug 12, 2023, 12:31 PM IST
തീര്‍ത്ഥാടന യാത്ര അന്ത്യയാത്രയായി; തിരുപ്പതിയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

Synopsis

ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം

ഹൈദരാബാദ്: തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിലാണ് സംഭവം. അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു

 

പാലക്കാട് മംഗലം ഡാമിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വനംവകുപ്പ്. പുലിയെ കൊന്ന് ഉപേക്ഷിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. പുലിയുടെ തോലെടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നുണ്ട്. നെഞ്ചിലേറ്റ ശക്തമായ അടിയാണ് പുലിയുടെ മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അന്വേഷണം വഴിതെറ്റിക്കാനായി പുലിയുടെ ജഡത്തിന്  സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ കൊണ്ടിട്ടുണ്ട്. നെന്മാറ ഡി എഫ് യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലിയെത്തി, പേടിച്ച് വിറച്ച് താരങ്ങൾ; അടിയന്തര നടപടി വേണമെന്ന് ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു