
ഭോപ്പാൽ: മധ്യപ്രദേശിൽ സിയോണിൽ (Seoni district) 16 വയസ്സുകാരിയെ (16 year-old girl) പുള്ളിപ്പുലി (Leopard Kill) കടിച്ചുകൊന്നു.രവീന യാദവ് എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. കനിവാഡ വനമേഖലയിൽ പാണ്ടിവാഡയ്ക്ക് സമീപമാണ് സംഭവം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് പിതാവിനൊപ്പമെത്തിയ പെൺകുട്ടിയെ പുലി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫോറസ്റ്റ് റേഞ്ചർ യോഗേഷ് പട്ടേൽ പിടിഐയോട് പറഞ്ഞു. കന്നുകാലി മേച്ചിലിനായി വനത്തിനുള്ളിലേക്ക് എത്തിയതായിരുന്നു പെൺകുട്ടിയും പിതാവും. ഈ സമയം പുലി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ പിതാവ് രക്ഷിക്കാൻ ശ്രമിച്ചു. ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ, പുലി മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് വനംവകുപ്പ് 10,000 രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് പട്ടേൽ പറഞ്ഞു. നാലു ലക്ഷം രൂപ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുള്ളിപ്പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 15 ന് സിയോണിലെ കിയോളാരി ബ്ലോക്കിന് കീഴിലുള്ള മൊഹ്ഗാവ് ഗ്രാമത്തിന് സമീപം വനത്തിൽ വച്ച് 50 വയസ്സുള്ള ഒരു സ്ത്രീയെ പുലി കൊന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam