പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകള്‍ ഇവയാണ്
ദില്ലി: നിരവധി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടാണ് ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം ജന്മദിനം ആഘോഷിക്കുന്നത്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്ക് കൂടുതല്‍ സഹായം എത്തുന്ന രീതിയിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നാണ് ബിജെപി വിശദമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകള്‍ ഇവയാണ്
രാജ്യം സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ഒഴിവാക്കാനായി നരേന്ദ്ര മോദി സിഖ് വേഷധാരിയായിട്ടുണ്ട്.
ബാല്യകാലത്ത് പിതാവിനെ റെയില്‍വേ സ്റ്റേഷനിലെ ചായ കടയില്‍ നരേന്ദ്ര മോദി സഹായിച്ചിരുന്നു.
സ്കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആള്‍ കൂടിയായിരുന്നു നരേന്ദ്ര മോദി.
1985ലാണ് നരേന്ദ്ര മോദി ആർഎസ്എസ് മുഴുവന്‍ സമയ പ്രവർത്തകനായത്. എട്ടാം വയസുമുതല്‍ ആർഎസ്എസിന്റെ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു നരേന്ദ്ര മോദി.
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാവുന്ന സമയത്ത് സംസ്ഥാന നിയമ സഭാംഗം അല്ലാത്ത വ്യക്തിയായിരുന്നു നരേന്ദ്ര മോദി.
ഇന്ദിരാ ഗാന്ധിക്ക് ശേഷം തുടര്‍ ഭരണത്തില്‍ വ്യക്തമായ ഭൂരിപക്ഷം നേടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
2018ല്‍ ഫോര്‍ബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും ശക്തരായ ആളുകളുടെ പട്ടികയില്‍ 9ാം സ്ഥാനം നരേന്ദ്ര മോദിക്കായിരുന്നു.
ജോലിയോട് ഏറെ താല്‍പര്യമുള്ള പ്രധാനമന്ത്രി ഉറങ്ങുന്ന സമയം വളരെ കുറവാണ്.
യോഗ പരിശീലനമാണ് ദിവസം മുഴുവന്‍ ഊർജ്ജത്തോടെ പ്രവർത്തിക്കാന്‍ സഹായിക്കുന്നതെന്ന് നരേന്ദ്ര മോദി നിരവധി തവണ പ്രതികരിച്ചിട്ടുണ്ട്.