അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

Published : Oct 04, 2026, 08:37 PM IST
Mad Sandhu

Synopsis

പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു വെടിയേറ്റ് മരിച്ചു. എൽ ജി ബി ടി ക്യു വിഷയങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹത്തിന് നേരെ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ദില്ലി : പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന മധുസൂദനെ വെടിവെച്ച് കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ബൈക്കിൽ എത്തിയ അക്രമികൾ സന്ധുവിന് നേരെ മൂന്നുതവണ വെടിവെക്കുകയായിരുന്നു.

സ്വന്തം വാഹനം കാർ വാഷിങ് കേന്ദ്രത്തിൽ ഏൽപ്പിച്ച ശേഷം റോഡിൽ നിൽക്കുന്ന സമയത്താണ് സന്ധുവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തുന്നത്. മൂന്ന് തവണ സന്ധുവിനു നേരെ വെടിയുതിർത്ത അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മേക്കപ്പ് ആർട്ടിസ്റ്റും എൽ ജി ബി ടി ക്യു വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് സന്ധു. മാസങ്ങൾക്ക് മുൻപ് സ്വവർഗ്ഗാനുരാഗം പഞ്ചാബി സംസ്കാരത്തിനും യുവാക്കൾക്കും ദോഷമാണെന്നും ഇത്തരമുള്ള പ്രവർത്തനം നിർത്തണമെന്നും ആവശ്യപ്പെട്ട ഒരു യുവാവുമായി സന്ധു വാക്ക് തർക്കത്തിൽ ഏർപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. സ്വയം പിന്മാറിയില്ലെങ്കിൽ ജീവൻ വരെ എടുക്കും എന്നായിരുന്നു യുവാവിന്റെ ഭീഷണി. ഭീഷണി സന്ദേശം എത്തി മാസങ്ങൾക്ക് ശേഷമാണ് സന്ധു കൊല്ലപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. പരസ്യമായി സ്വവർഗ അനുരാഗിയായി പ്രഖ്യാപിച്ച സന്ധുവിന് വലിയ വിമർശനം സമൂഹമാധ്യമങ്ങളിടക്കം ഉയർന്നിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിശദമായ അന്വേഷണം പഞ്ചാബ് പോലീസ് തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഐഎസ്എ നേതാവ് നേഹ ബോറയെ വിട്ടയച്ച് പൊലീസ്, ഫോണും ബാഗും നഷ്ടമായി; രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം
ഗ്യാനേഷ് വഴങ്ങുമോ? കടുപ്പിച്ച് സംഘടനകൾ; രാജി ആവശ്യം ശക്തം, രാജ്യതലസ്ഥാനത്ത് എഎപിയും എഐഎസ്എഫും പ്രതിഷേധിക്കുന്നു