സവര്‍ക്കറും നെഹ്റുവിനെയും ഗാന്ധിയെയും പോലെ രാജ്യത്തിനായി ജീവന്‍ നല്‍കി; കോണ്‍ഗ്രസിനെ തള്ളി ശിവസേന

By Web TeamFirst Published Dec 14, 2019, 8:10 PM IST
Highlights

നെഹ്റുവിനെയും ഗാന്ധിയെയും പോലെ സവര്‍ക്കറും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ വ്യക്തിയാണ്. അത്തരം മഹാന്മാരെ ബഹുമാനിക്കേണ്ടതുണ്ടെന്ന് ശിവസേന

ദില്ലി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടവരോട് തന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ അല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നും ആഞ്ഞടിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ തള്ളി സഖ്യ കക്ഷിയായ ശിവസേന. സവര്‍ക്കറിനെപ്പോലൊരു മഹാനെ ബഹുമാനിക്കേണ്ടതുണ്ടെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ പറഞ്ഞു. 

''വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല, ഈ രാജ്യത്തിന്‍റെ തന്നെ വരമാണ്... നെഹ്റുവിനെയും ഗാന്ധിയെയും പോലെ സവര്‍ക്കറും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ വ്യക്തിയാണ്. അത്തരം മഹാന്മാരെ ബഹുമാനിക്കേണ്ടതുണ്ട്. അവിടെ കൊടുക്കല്‍ വാങ്ങലുകളില്ല. ജയ് ഹിന്ദ്'' - സഞ്ജയ് റാവത്ത്

विर सावरकर हे महाराष्ट्राचेच नव्हे तर देशाचे दैवत आहे.
सावरकर नावात राष्ट्राभिमान आणि स्वाभिमान आहे. नेहरू ,गांधी यांच्या प्रमाणेच सावरकर यांनी स्वातंत्र्यासाठी जीवनाचा होम केला. अशा प्रत्येक दैवताचा सन्मान करायला हवा.इथे तडजोड नाहीत.
जय हिंद

— Sanjay Raut (@rautsanjay61)

ദില്ലിയില്‍ നടന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് താന്‍ ഒരിക്കലും മാപ്പുപറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 

പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആയിരക്കണക്കിനാളുകളാണ് രാം ലീല മൈതാനിയില്‍ നടന്ന ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയാണിതെന്ന് 

click me!