പാപം കഴുകിക്കളയാന്‍ സ്നാനത്തിനായി മഹാകുംഭമേളയ്ക്കെത്തി, വിധി കരുതി വച്ചത് മറ്റൊന്ന്; ഒടുവില്‍ പിടിയില്‍

Published : Jan 27, 2025, 10:05 AM IST
പാപം കഴുകിക്കളയാന്‍ സ്നാനത്തിനായി മഹാകുംഭമേളയ്ക്കെത്തി, വിധി കരുതി വച്ചത്  മറ്റൊന്ന്; ഒടുവില്‍ പിടിയില്‍

Synopsis

ഒന്നര വർഷമായി ഇയാള്‍ ഒളിവിലായിരുന്നുവെന്ന് ബദോഹി പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.

പ്രയാഗ് രാജ്: മാസങ്ങളോളം പൊലീസിനെ വെട്ടിച്ച് മദ്യം കടത്തിയ ആളെ പ്രയാഗ്‌രാജിൽ നിന്ന് അറസ്റ്റ് ചെയ്തു. മഹാ കുംഭമേളയില്‍ പാപങ്ങള്‍ കഴുകിക്കളയാനുള്ള സ്നാനത്തില്‍ പങ്കെടുക്കാനാണ് പ്രതി നഗരത്തിലെത്തിയത്. പ്രവേഷ് യാദവ് എന്ന 22 വയസുകാരനാണ് പൊലീസിന്റെ പിടിയിലായത്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് 2023 ജൂലൈ മുതൽ ഒളിവില്‍ തുടരുകയായിരുന്നു ഇയാള്‍. 

ശക്തമായ പൊലീസ് നിരീക്ഷണത്തെ തുടര്‍ന്ന് പ്രയാഗ്‌രാജിലെ സിവിൽ ലൈൻസിന്റെ സമീപത്തു നിന്നാണ് പ്രവേഷിനെ പിടികൂടിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഒന്നര വർഷമായി ഇയാള്‍ ഒളിവിലായിരുന്നുവെന്ന് ബദോഹി പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.

2023 ജൂലൈ 29 ന് ദേശീയ പാത19 ൽ വാഹന പരിശോധനയ്ക്കിടെ മംഗളിക് എന്നയാളുടെ വ്യാജ മദ്യം കൊണ്ടുപോകുന്ന വാഹനം പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളികളാണ് പ്രവേഷ് യാദവും പ്രദീപ് യാദവും രാജ് ഡൊമോലിയയും. ഇതില്‍ പിടി കൂടാന്‍ ബാക്കിയുണ്ടായിരുന്നത് പ്രവേഷ് യാദവിനെ മാത്രമായിരുന്നു. സംഭവം നടന്ന ദിവസം പ്രതി പൊലീസില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു. 

അൽവാർ ജില്ലയില്‍ താമസിക്കുന്ന ഇവരെല്ലാം ദീർഘകാലമായി ബീഹാറിൽ അനധികൃത മദ്യം കടത്തുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഭാരതീയ നിയമ സംഹിത പ്രകാരം സെക്ഷൻ 419, 420, 471, 468, 272, 273 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. 

സ്വന്തം വിവാഹത്തിന് മന്ത്രങ്ങൾ ചൊല്ലി, പുരോഹിതനായി വരൻ, അമ്പരന്ന് വധുവും ബന്ധുക്കളും, വൈറലായി വീഡിയോ

പണികിട്ടി; 2 കോടി തരാമെന്ന് പറഞ്ഞിട്ടും ഹൈവേയ്‍ക്കുവേണ്ടി വീടൊഴിഞ്ഞില്ല, ഇപ്പോൾ സംഭവിച്ചത് കണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?