വണ്ടിക്ക് ചുറ്റുംകൂടി നാട്ടുകാരുടെ തെറിവിളി; ഒടുവില്‍ സീറ്റ് ബെല്‍റ്റിട്ട് പൊലീസ് - വീഡിയോ

Published : Sep 14, 2019, 01:10 PM ISTUpdated : Sep 14, 2019, 01:11 PM IST
വണ്ടിക്ക് ചുറ്റുംകൂടി നാട്ടുകാരുടെ തെറിവിളി; ഒടുവില്‍ സീറ്റ് ബെല്‍റ്റിട്ട് പൊലീസ് - വീഡിയോ

Synopsis

സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറിയെന്ന് മാത്രമല്ല അവരെ അസഭ്യം പറയുന്നത് വരെയെത്തി രംഗങ്ങള്‍. 

മുസാഫര്‍പൂര്‍: മോട്ടോര്‍ വാഹന പിഴ പുതുക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. കര്‍ശനമായി പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ രൂക്ഷമായാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. അത്തരത്തില്‍ പ്രതിഷേധ ചൂടറിഞ്ഞിരിക്കുകയാണ് മുസാഫര്‍പൂരിലെ പൊലീസുകാര്‍. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറിയെന്ന് മാത്രമല്ല അവരെ അസഭ്യം പറയുന്നത് വരെയെത്തി രംഗങ്ങള്‍. ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റ് ഇടാമെന്ന് പൊലീസുകാര്‍ പറയുന്നതൊന്നും നാട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല. വണ്ടിക്ക് ചുറ്റും ആളുകൂടിയതോടെ പൊലീസുകാര്‍ സീറ്റ് ബെല്‍റ്റിട്ട് സ്ഥലം വിട്ടു.

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്