
ദില്ലി: രാജ്യത്ത് രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. ദേശീയ ലോക്ക് ഡൗൺ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും നാളെ മുതൽ തുടരുക. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകും എന്ന അറിയിപ്പ് ഇതുവരെ സർക്കാർ നൽകിയിട്ടില്ല.
രണ്ടാം ഘട്ട ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇന്ത്യയിലെ കൊവിഡ് കേസുകൾ പതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായിരുന്നു. ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി. രണ്ടാം ഘട്ടം തുടങ്ങിയപ്പോൾ കൂടുതൽ കേസുകളുണ്ടായിരുന്ന തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ രോഗവ്യാപനം താരതമ്യേന പിടിച്ചു നിറുത്തുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശുമാണ് ഇപ്പോഴും ഇത് നിയന്ത്രിക്കാനാവാത്ത സംസ്ഥാനങ്ങൾ.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം ആയിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam