തമിഴ്‍നാട്ടില്‍ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി ; തിയേറ്ററുകൾ, പാർക്കുകൾ എന്നിവ തുറക്കും

By Web TeamFirst Published Oct 31, 2020, 7:19 PM IST
Highlights

ബീച്ചുകൾ, നീന്തൽകുളങ്ങൾ എന്നിവ അടഞ്ഞ് കിടക്കും. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് നൂറ് പേർക്ക് പങ്കെടുക്കാം. 

ചെന്നൈ: തമിഴ്‍നാട്ടില്‍ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നവംബർ 30 വരെ നീട്ടി. തിയേറ്ററുകൾ, പാർക്കുകൾ, ഓഡിറ്റോറിയം, മ്യൂസിയം എന്നിവയെല്ലാം നവംബർ 10 ന് തുറക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ സബർബൻ സർവ്വീസ് തുടങ്ങാനും തീരുമാനമായി. ബീച്ചുകൾ, നീന്തൽകുളങ്ങൾ എന്നിവ അടഞ്ഞ് കിടക്കും.

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് നൂറ് പേർക്ക് പങ്കെടുക്കാം. അതേസയമം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിൽ എത്തുന്നതിന് പാസ് നിർബന്ധമാക്കി. സ്കൂളുകളുടെ താൽപ്പര്യപ്രകാരം വേണമെങ്കിൽ വിദ്യാർത്ഥികളെ സംഘങ്ങളായി തിരിച്ച് പ്രത്യേക സമയക്രമം ഏർപെടുത്താമെന്നും സർക്കാർ വ്യക്തമാക്കി. എല്‍കെജി മുതൽ എട്ടാം ക്ലാസ് വരെ തൽക്കാലം ഇപ്പോൾ തുറക്കില്ല.

click me!