രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും; നിർണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

Published : Apr 24, 2024, 06:01 PM ISTUpdated : Apr 24, 2024, 06:47 PM IST
 രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും; നിർണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

Synopsis

ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മുബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി. കഴി‌ഞ്ഞ 10  വർഷം കൊണ്ട് മോദി 22  ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചതെന്നും  ചരിത്രത്തിൽ ആദ്യമായി  ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ്  പോരാടുന്നതെന്നും രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ അമരാവതിയിൽ പറഞ്ഞു.


കനൗജിലെ സ്ഥാനാർത്ഥിത്വം: സസ്പെന്‍സ് നിലനിർത്തി അഖിലേഷ് യാദവ്

ദില്ലി: ഉത്തര്‍പ്രദേശിലെ കനൗജിലെ സ്ഥാനാര്‍ത്ഥ്വത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി അഖിലേഷ് യാദവ്. ആര് മത്സരിക്കുമെന്ന് നാമനിർദേശ പത്രിക നല്‍കുന്പോള്‍ അറിയാമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന് കനൗജില്‍ ചരിത്ര വിജയമുണ്ടാകമെന്നും അഖിലേഷ് യാദവ് പറഞ്ഞു.കനൗജില്‍ എസ്‍പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അഖിലേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം.

എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു