
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. 59 കാരനായ രാധാമോഹൻ മിശ്രയ്ക്കാണ് ജാമ്യം ലഭിച്ചത്. അയൽവാസിയെ ഭീഷണിപ്പെടുത്തുകയും മന്ത്രവാദം നടത്തുകയും ചെയ്ത പ്രതിക്കാണ് ജാമ്യം. തടവിൽ കഴിയുന്നതിനിടയിൽ ഇയാളുടെ ആരോഗ്യനില അതിവേഗം വഷളാകുകയും വെറും 48 ദിവസത്തിനുള്ളിൽ 21 കിലോഗ്രാം ഭാരം കുറയുകയും ചെയ്തു. തുടർന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ശരീരഭാരം കുറഞ്ഞത് സാധാരണ നിലയിൽ പോലും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും പ്രതിയുടെ നിലവിലെ സാഹചര്യം ഏറെ അപകടകരവും ആശങ്കാജനകവുമാണെന്നും നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. ഇയാളെ ഇനിയും കസ്റ്റഡിയിലോ ജയിൽ ആശുപത്രിയിലോ തുടർന്ന് പാർപ്പിക്കുന്നത് വീണ്ടെടുക്കാൻ കഴിയാത്തവിധം ഇയാളുടെ ആരോഗ്യം പൂർണ്ണമായി തകരുന്നതിലേക്ക് നയിക്കുമെന്ന് വിലയിരുത്തിയ കോടതി രണ്ടു ലക്ഷം രൂപയുടെ ബോണ്ടിൽ വ്യവസ്ഥകളോടെ ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam