എൽപിജി കൺക്ഷൻ ഉള്ളവരും ഇല്ലാത്തവരും അറിയാൻ! കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം, 'ഉജ്വല' 75 ലക്ഷം കണക്ഷൻ കൂടി

Published : Sep 14, 2023, 06:38 AM IST
എൽപിജി കൺക്ഷൻ ഉള്ളവരും ഇല്ലാത്തവരും അറിയാൻ! കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം, 'ഉജ്വല' 75 ലക്ഷം കണക്ഷൻ കൂടി

Synopsis

75 ലക്ഷം ഉജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ പി എം യു വൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും

ദില്ലി: പി എം ഉജ്വല യോജന (പി എം യു വൈ) വിപുലീകരിക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പി എം ഉജ്വല യോജന വിപുലീകരിക്കാൻ അംഗീകാരം നല്‍കിയത്. ഈ തീരുമാനത്തിന്റെ ഭാഗമായി 2023 - 24 സാമ്പത്തിക വര്‍ഷം മുതല്‍ 2025 - 26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം എല്‍ പി ജി കണക്ഷനുകള്‍ രാജ്യത്ത് അനുവദിക്കും. 75 ലക്ഷം ഉജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ പി എം യു വൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം, ചക്രവാതച്ചുഴി; അടുത്ത 5 ദിവസം കേരളത്തിൽ മഴ, ജാഗ്രത മുന്നറിയിപ്പ്

ഉജ്വല 2.0 യുടെ നിലവിലുള്ള രീതി അനുസരിച്ച്, ഉജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യമായി നല്‍കും. പി എം യു വൈ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 12 എണ്ണം വരെ റീഫില്‍ ചെയ്യുന്നതിന് 14.2 കിലോഗ്രാം എല്‍ പി ജി സിലിന്‍ഡറിന് 200 രൂപ സബ്സിഡിയാണ് ലക്ഷ്യമിടുന്നത്. പി എം യു വൈ തുടരാതിരുന്നാല്‍, അര്‍ഹരായ ദരിദ്ര കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം കൈകൊണ്ട മറ്റൊരു തീരുമാനം 7210 കോടി രൂപ സാമ്പത്തിക വിനിയോഗത്തോടെ നാല് വര്‍ഷം (2023 മുതല്‍) നീണ്ടുനില്‍ക്കുന്ന കേന്ദ്ര മേഖലാ പദ്ധതിയായി ഇ-കോടതികള്‍ (eCourts) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കി എന്നതാണ്. 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സാങ്കേതിക വിദ്യ ഉപയോഗിച്ച് നീതി ലഭ്യമാക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഇ-കോര്‍ട്‌സ് പദ്ധതി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'