എൽപിജി ക്ഷാമം നേരിടാൻ നടപടി, കണ്‍ട്രോൾ റൂമുകൾ തുറന്ന് മഹാരാഷ്ട്രയും യുപിയും, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബൈ ഹൈകോടതി

Published : Mar 13, 2026, 09:36 AM IST
lpg shortage ahmedabad

Synopsis

പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബൈ ഹൈകോടതി

ദില്ലി: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബൈ ഹൈകോടതി. നാഗ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോണ്‍ഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി അവരുടെ സിലിണ്ടർ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നൽകിയ ഉത്തരവുകൾ പാലിക്കുന്നില്ലെന്നും കാട്ടി 6 എൽപിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഈ സ്വകാര്യ കമ്പനിക്ക് ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാനുള്ള നിർദേശം നൽകണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. ചില കമ്പനികൾ വിതരണം വർധിപ്പിക്കില്ലെന് ഹർജിക്കാർ വ്യക്തമാക്കി. എൽപിജി ക്ഷാമം ഇത്തരത്തിൽ രൂക്ഷമായതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയും യുപി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദില്ലിയിൽ നേരിട്ട് സ്ഥിതി വിലയിരുത്താൻ കേന്ദ്രം നടപടികൾ ആരംഭിച്ചു. യുപിയിൽ ഇതുവരെ പിടികൂടിയത് 200ലധികം സിലിണ്ടറുകളാണ്. മധ്യപ്രദേശിൽ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടികൂടി.

ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്‍റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും. മധുരമില്ലാത്ത ചായയും കോഫിയും ചില കടകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെംഗളുരുവിലെ ആയിരക്കണക്കിന് പിജികൾ പലതും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി പ്രതിസന്ധി, പ്രതികരണവുമായി പ്രധാനമന്ത്രി മോദി; 'സര്‍ക്കാര്‍ എല്ലാം ചെയ്യുന്നു, ചിലർ പരിഭ്രാന്തി സൃഷ്ടിച്ച് അജണ്ട നടപ്പാക്കുന്നു'
അണ്ണൻ വന്നത് സുമ്മായെന്ന് നിനൈത്തായോ, പാർട്ടി രൂപീകരിച്ചിട്ട് വെറും രണ്ട് വര്‍ഷം, വിജയ്‍യുടെ ടിവികെ മൂന്നാം ശക്തിയാകുന്നു