'ഞാൻ മോദി ഭക്തനാണെന്ന് ലക്സംബർ​ഗ് പ്രധാനമന്ത്രി എന്നോട് പറഞ്ഞു'; വെളിപ്പെടുത്തി ഷിൻഡെ

Published : Jan 21, 2023, 08:18 AM IST
'ഞാൻ മോദി ഭക്തനാണെന്ന് ലക്സംബർ​ഗ് പ്രധാനമന്ത്രി എന്നോട് പറഞ്ഞു'; വെളിപ്പെടുത്തി ഷിൻഡെ

Synopsis

പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വിദേശത്തും ജനപ്രിയനാണെന്നും ഷിൻഡെ വ്യക്തമാക്കി.

മുംബൈ: ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ താൻ മോദി ഭക്തനാണെന്ന് തന്നോട് പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ദാവോസിൽ ഡബ്ല്യുഇഎഫ് ചടങ്ങിൽ വെച്ചാണ് ലക്സംബർ​ഗ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഏകനാഥ് ഷിൻഡെ വെളിപ്പെടുത്തി. അടുത്തിടെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം മീറ്റിംഗിൽ നിന്ന് മടങ്ങിയെത്തിയ ഷിൻഡെ യൂറോപ്യൻ നേതാവുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് വിശദീകരിച്ചു.  

ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ തന്നോടൊപ്പം ഒരു ചിത്രമെടുത്തു. പിന്നീട് ചിത്രം പ്രധാനമന്ത്രി മോദിയെ കാണിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഷിൻഡെ പറഞ്ഞു. പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ഷിൻഡെയുടെ പുകഴ്ത്തൽ. ജർമ്മനിയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും നിരവധി ആളുകളെ കണ്ടു. അവരെല്ലാം പ്രധാനമന്ത്രി മോദിയെക്കുറിച്ചാണ് ചോദിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ആളാണ് എന്ന് മാത്രമാണ് അവരോട് പറഞ്ഞതെന്നും ഷിൻഡെ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വിദേശത്തും ജനപ്രിയനാണെന്നും ഷിൻഡെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജനപ്രീതി ഇന്ത്യയിൽ മാത്രമല്ല, ദാവോസിലും ഉണ്ടെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അത് നമ്മുടെ അഭിമാനമാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ പേര് ലോകത്തെ പ്രമുഖരുടെ ചുണ്ടുകളിൽ നിറഞ്ഞുനിന്നതിൽ ഞാൻ സന്തോഷിക്കുന്നുവെന്നും ഷിൻഡെ പറഞ്ഞു. വ്യാഴാഴ്ച പ്രധാനമന്ത്രി മോദി മുംബൈയിൽ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. 

മുംബൈ മെട്രോ റെയിൽ ലൈനുകൾ 2A, 7 എന്നിവ ഉദ്ഘാടനം ചെയ്തു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെ പുനർവികസനത്തിനും ഏഴ് മലിനജല സംസ്‌കരണ പ്ലാന്റുകൾക്കും തുടക്കം കുറിച്ചു. മുംബൈയെ മികച്ച മെട്രോപൊളിറ്റൻ ആക്കുന്നതിൽ പദ്ധതികൾ വലിയ പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

യൂറോപ്യൻ യൂണിയനിൽ ആദ്യമായി പുരുഷ പങ്കാളിയെ നിയമപരമായി വിവാഹം കഴിക്കുന്ന രാജ്യനേതാവാണ് ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ. 2015ൽ ബെൽജിയൻ ആർക്കിടെക്റ്റായ ഗൗതിയർ ഡെസ്‌റ്റനേയുമായിട്ടായിരുന്നു വിവാഹം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്
'കേന്ദ്ര ഏജൻസികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന; 'ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കണം'