'ഇടതുപക്ഷവുമായുള്ള സഖ്യം തുടരും'; ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ

Published : Aug 27, 2023, 11:52 AM ISTUpdated : Aug 27, 2023, 11:53 AM IST
'ഇടതുപക്ഷവുമായുള്ള സഖ്യം തുടരും'; ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ

Synopsis

തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഴിമതിയെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു. സിഎജി റിപ്പോർട്ടിൽ കേന്ദ്ര സർക്കാറിന്റെ 7 അഴിമതികൾ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാൻ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സ്റ്റാലിൻ ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തതെന്നും സ്റ്റാലിൻ വിമര്‍ശിച്ചു. അടുത്ത 'ഇന്ത്യ' മുന്നണി യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനും 'ഇന്ത്യ'  യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ മുംബൈലില്‍ വെച്ചാണ് യോഗം ചേരുക.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ