വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും

Published : May 13, 2026, 11:45 AM IST
Astrologer Who Predicted TVK s Future Appointed as Special Officer on Duty for CM Vijay

Synopsis

തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി വിജയ് നിയമിച്ചത്.

ചെന്നൈ: വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും. തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി വിജയ് നിയമിച്ചത്.

അതിനിടെ വിജയ്‍യെ കടന്നാക്രമിച്ച് ഉദയനിധി സ്റ്റാലിൻ രം​ഗത്തെത്തി. പ്രത്യയശാസ്ത്ര എതിരാളി എന്ന് വിശേഷിപ്പിച്ച ബിജെപിയുടെ എംഎൽഎയെ നിങ്ങൾ കുതിരക്കച്ചവടത്തിലൂടെ ഒപ്പം എത്തിച്ചുവെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ബിജെപി സഖ്യത്തിലെ എഐഎഡിഎംകെയെ നിങ്ങൾ പിളർത്തിയെന്ന് പറഞ്ഞ ഉദയനിധി ഇതാണോ മാറ്റമെന്നും ചോദിച്ചു. എഐഎഡിഎംകെ എംഎൽഎമാരുടെ വീട്ടിലേക്ക് ആദ്യം സോഫ പോകും, പിന്നാലെ മുഖ്യമന്ത്രി എത്തും. ഇതാണോ മാറ്റം? ഇതു ചേഞ്ച്‌ അല്ല, എക്സ്ചേഞ്ച് എന്ന് ഉദയനിധി രൂക്ഷഭാഷയിൽ വിമർശിച്ചു. സോഷ്യൽ മീഡിയ നിങ്ങൾക്കെതിരായി കഴിഞ്ഞു. സംശുദ്ധ ഭരണം ഇതാണോ എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയെന്നും ഉദയനിധി പറഞ്ഞു. എഐഎഡിഎംകെ പിളർപ്പിലും ജ്യോതിഷി നിയമനത്തിലും വിജയ്‍യെ നിയമസഭയിൽ നിർത്തിപ്പൊരിക്കുകയാണ് പാർട്ടികൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷ ക്രമക്കേട്: എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി; ചോദ്യപേപ്പർ ചോർച്ചയിലും റദ്ദാക്കലിലും അതിശക്ത പ്രതിഷേധം
രംഗസ്വാമിക്ക് അഞ്ചാമൂഴം, പുതുച്ചേരി മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; ബിജെപിക്കും മന്ത്രി സ്ഥാനം