ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍, ഹിന്ദി വിഷയങ്ങളില്‍ മദ്രസ അധ്യാപകർക്ക് പരിശീലന പദ്ധതിയുമായി മോദി സർക്കാർ

By Web TeamFirst Published Jun 11, 2019, 6:19 PM IST
Highlights

എല്ലാ മദ്രസ അധ്യാപകർക്കും ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകും, അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുമെന്നും മുഖ്താർ അബ്ബാസ് നഖ്‍വി

ദില്ലി: രാജ്യത്തെ മദ്രസ അധ്യാപകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയുമായി മോദി സർക്കാർ. എല്ലാ മദ്രസ അധ്യാപകർക്കും ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി പറഞ്ഞു.  ഇത്തരം വിഷയങ്ങളില്‍ മദ്രസകളില്‍ നിന്ന് ലഭിക്കുന്നത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ നിരീക്ഷണം. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുമെന്നും മുഖ്താർ അബ്ബാസ് നഖ്‍വി വ്യക്തമാക്കി. 

Madrasa teachers across the country will be given training from various institutions in mainstream subjects such as Hindi, English, Maths, Science, Computer etc. so that they can impart mainstream education to the Madrasa students. This programme will be launched next month. pic.twitter.com/6AH0S8dgT1

— Mukhtar Abbas Naqvi (@naqvimukhtar)
click me!