മഹാ കുംഭമേള 2025; വെല്ലുവിളികൾ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈൽ ആപ്പ് ഒരുങ്ങുന്നു

Published : Dec 19, 2024, 07:48 PM IST
മഹാ കുംഭമേള 2025; വെല്ലുവിളികൾ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈൽ ആപ്പ് ഒരുങ്ങുന്നു

Synopsis

എല്ലാ റാങ്കുകളിലെയും ഉദ്യോഗസ്ഥർക്കിടയിൽ തടസ്സമില്ലാത്ത ഏകോപനത്തിന് ആപ്പ് സഹായകമാകും.

ലഖ്നൗ: മഹാ കുംഭമേളയിൽ പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ മൊബൈൽ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകൾ, പ്രധാന ലാൻഡ്‌മാർക്കുകൾ, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പർ പോലെയുള്ള വിശദാംശങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ വിവരങ്ങൾ ഈ ആപ്പിൽ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ അതിവേ​ഗത്തിലുള്ള പ്രതികരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിക്കുന്നത്. 

പൊലീസ് സേനയുടെ കാര്യക്ഷമതയും ഏകോപനവും പ്രതികരണശേഷിയും വർധിപ്പിക്കുകയെന്ന ലക്ഷ്യവും പൊലീസ് മൊബൈൽ ആപ്പിനുണ്ട്. തത്സമയ ആശയവിനിമയം, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ പോലെയുള്ള ഫീച്ചറുകൾക്കൊപ്പം, എല്ലാ റാങ്കുകളിലെയും ഉദ്യോഗസ്ഥർക്കിടയിൽ തടസ്സമില്ലാത്ത ഏകോപനത്തിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ആപ്പ് പ്രവർത്തിക്കും. പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും ക്രമസമാധാനപാലനത്തിലും അടിയന്തര പ്രതികരണം കാര്യക്ഷമമാക്കുന്നതിലും ആപ്പ് നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

മഹാ കുംഭമേളയിൽ നിലയുറപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആപ്പ് ഏറെ സഹായകരമാകുമെന്ന് മഹാകുംഭ് എസ്എസ്പി രാജേഷ് കുമാർ ദ്വിവേദി പറഞ്ഞു. വിവിധ മേഖലകളിലേയ്ക്ക് ആവശ്യാനുസരം അതിവേ​ഗം എത്തിച്ചേരാൻ പൊലീസ് ഉദ്യോ​ഗസ്ഥരെ ഈ ആപ്പ് സഹായിക്കും. കുംഭമേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആപ്പ് പ്രവർത്തനക്ഷമമാകുമെന്നും ഓരോ പൊലീസുകാരുടെയും മൊബൈലിൽ മുൻകൂട്ടി ആപ്പ് ഇൻസ്റ്റാൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പ് വികസിപ്പിക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

READ MORE: സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയെന്ന് ഖമേനി; യുവതിയുടെ ചിത്രം പങ്കുവെച്ച് ഇസ്രായേൽ, ആരാണ് മഹ്സ അമിനി?

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി