വേപ്പിന്റേയും പേരക്കയുടെയും തൈകളും സുവനീറും; റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലിയിലേക്കും 'മഹാകുംഭമേള പ്രസാദം'

Published : Feb 07, 2025, 06:35 PM IST
വേപ്പിന്റേയും പേരക്കയുടെയും തൈകളും സുവനീറും; റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലിയിലേക്കും 'മഹാകുംഭമേള പ്രസാദം'

Synopsis

മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു.

പ്രയാഗ്രാജ്: മഹാകുംഭമേളയിൽ വിദേശികളായ സന്ദര്‍ശകര്‍ക്ക് ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്തതായി യുപി സര്‍ക്കാര്‍. മഹാകുംഭമേള ആഗോള സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  10,000-ത്തിലധികം മഹാകുംഭ സുവനീറുകളും, പ്രയാഗ്‌രാജിലെ പ്രശസ്തമായ പേരക്ക, ബെൽ പഴം (ഏഗൽ മാർമെലോസ്), വാഴപ്പഴം എന്നിവയുടെ തൈകളും സുവനീറുകൾക്കൊപ്പം പ്രസാദമായി വിതരണം ചെയ്തത്.  റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ത്രിവേണി സംഗമത്തിലെത്തിയ 10,000-ത്തിലധികം സന്ദര്‍ശകര്‍ക്കാണ് സുവനീറും തൈകളും നൽകിയത്. മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു.  

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ "ഹരിത-സാംസ്കാരിക മഹാകുംഭ്' എന്ന ആശയമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഈ പ്രയത്നത്തെ മഹാമണ്ഡലേശ്വരന്മാരും അഖാഡ പരിഷത്തും പ്രശംസിച്ചു രംഗത്തെത്തി. മഹകുംഭ്‌നഗറിൽ, വേപ്പ്, തുളസി ചെടികൾ, ഫലം കായ്ക്കുന്ന സസ്യങ്ങളും ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തർക്ക് ബഡെ ഹനുമാൻ ക്ഷേത്രവും ബാഗംബരി മഠവും 'മഹാപ്രസാദം' ആയി വിതരണം ചെയ്യുകയായിരുന്നു. സംഗമ ഘട്ടിലെ  അചല സപ്തമി മഹോത്സവത്തിന്റെ ഭാഗമായി, ബഡേ ഹനുമാൻ ക്ഷേത്ര പുരോഹിതരും മറ്റ് പ്രമുഖ പുരോഹതിൻമാരും ചേര്‍ന്ന് പ്രത്യേക ചടങ്ങ് നടത്തിയാണ് പ്രസാദമായി ചെടികളും ബാഗുകളും പ്ലേറ്റുകളും മഹാപ്രസാദമായി ആദരിച്ചത്.

മഹാകുംഭമേളയെ കൂടുതൽ ഹരിതാഭമാക്കിയതിന് മുഖ്യമന്ത്രിയോട് പ്രമുഖ സന്ന്യാസിമാരും സാമൂഹിക പ്രവര്‍ത്തകരും നന്ദി പറഞ്ഞു. സനാതന ധർമ്മം സംരക്ഷിക്കുന്നതിനും സന്യാസിമാരെ സേവിക്കുന്നതിനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരിയും പ്രശംസിച്ചു. അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷൻ, മാ മാനസാദേവി ക്ഷേത്രത്തിലെ ശ്രീമഹന്ത് രവീന്ദ്ര പുരി, ശ്രീമഹന്ത് റാം രത്തൻ ഗിരി, മഹാമണ്ഡലേശ്വര് സ്വാമി പ്രേമാനന്ദ് പുരി, ശ്രീ മഹന്ത് ശങ്കരാനന്ദ സരസ്വതി, മഹാമണ്ഡലേശ്വര് സ്വാമി ലളിതാനന്ദ ഗിരി, മഹാമണ്ഡലേശ്വര് സ്വാമി അനന്താനന്ദ ഗിരി, മഹാമണ്ഡലേശ്വര് സ്വാമി അനന്താനന്ദ് ജി, മഹാമണ്ഡലേശ്വര് സ്വാമി അനന്താനന്ദ് ജി, മഹാമണ്ഡലേശ്വര് സ്വാമി അനന്താനന്ദ് ജി, മഹാമണ്ഡലേശ്വര് സ്വാമി അനന്താനന്ദ് ജി തുടങ്ങിയവരും കുംഭമേള നടത്തിപ്പിനെ പ്രശംസിച്ചു.

മഹാ കുംഭമേളയിൽ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ 22കാരൻ ശക്തമായ ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെടുത്തി എൻഡിആർഎഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്