'ഉത്തർപ്രദേശിലെ ജയിലുകളിൽ മൃത്യുഞ്ജയ ജപവും ​ഗായത്രീ മന്ത്രവും കേൾപ്പിക്കും'; പ്രഖ്യാപനവുമായി മന്ത്രി

Published : Apr 09, 2022, 06:39 PM ISTUpdated : Apr 09, 2022, 06:48 PM IST
'ഉത്തർപ്രദേശിലെ ജയിലുകളിൽ മൃത്യുഞ്ജയ ജപവും ​ഗായത്രീ മന്ത്രവും കേൾപ്പിക്കും'; പ്രഖ്യാപനവുമായി മന്ത്രി

Synopsis

'മന്ത്രങ്ങൾ തടവുകാരുടെ മാനസിക സമാധാനത്തിനായി ഉപകരിക്കും. തടവുകാരുടെ ആത്മീയ സൗഖ്യത്തിനും സഹായിക്കും. അവരെ മികച്ച പൗരന്മാരാക്കാൻ സഹായിക്കും. ജയിൽ പരിസരത്ത് സന്യാസിമാരുടെയും ആത്മീയ നേതാക്കളുടെയും പ്രഭാഷണങ്ങൾ കേൾപ്പിക്കാനും പദ്ധതിയുണ്ട്'- മന്ത്രി പറഞ്ഞു. 

ആഗ്ര: യുപിയിലെ ജയിലുകളിൽ മഹാമൃത്യുഞ്ജയ് ജപവും ​ഗായത്രീ മന്ത്രവും കേൾപ്പിക്കുമെന്ന് ജയിൽ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.  തടവുകാരുടെ ആത്മീയ ശാന്തിക്കായാണ് ഗായത്രി മന്ത്രവും മൃത്യുജ്ഞയ ജപവും കേൾപ്പിക്കുന്നതെന്ന് ആഗ്രയിൽ ജയിൽന്ത്രി ധർമ്മവീർ പ്രജാപതി പറഞ്ഞു.  'സനാതന രാജ്യമാണ് ഭാരതം. മന്ത്രവും പ്രാർഥനയും ആത്മീയ കഥകകളും പാരായണം ചെയ്യുന്നത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു. മന്ത്രങ്ങൾ ജയിലുകളിൽ കേൾപ്പിക്കുന്നത് തടവുകാരുടെ മാനസിക സമാധാനത്തിനായി ഉപകരിക്കും. തടവുകാരുടെ ആത്മീയ സൗഖ്യത്തിനും സഹായിക്കും. അവരെ മികച്ച പൗരന്മാരാക്കാൻ സഹായിക്കും. ജയിൽ പരിസരത്ത് സന്യാസിമാരുടെയും ആത്മീയ നേതാക്കളുടെയും പ്രഭാഷണങ്ങൾ കേൾപ്പിക്കാനും പദ്ധതിയുണ്ട്'- മന്ത്രി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം, മിക്ക ജയിലുകളിലും രാവിലെ മഹാമൃത്യുഞ്ജയ് ജപവും ഗായത്രി മന്ത്രവും കേൾപ്പിക്കാറുണ്ടെന്നും ജയിൽ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.  സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന് 135 തടവുകാരെ വിട്ടയച്ചു. കോടതി ചുമത്തിയ പിഴ അടക്കാത്തതിനാൽ ജയിലിൽ കഴിഞ്ഞവരെയാണ് മാനുഷിക പരി​ഗണന മുൻനിർത്തി വിട്ടയച്ചത്. ജയിലിൽ വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.  

ജയിൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകാനും നിർദേശമുണ്ട്. ഓഫ്‌ലൈൻ സംവിധാനം ക്രമേണ അവസാനിപ്പിച്ച് മീറ്റിംഗുകൾ ഓൺലൈനാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജയിലിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികൾക്കും പ്ലാസ്റ്റിക് വസ്തുക്കൾക്കും നിരോധനം ഏർപ്പെടുത്തി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം യുപിയിലാണ് ഏറ്റവും കൂടുതൽതടവുകാരുള്ളത് (1.06 ലക്ഷം).

കെ വി തോമസ് പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായിത്തന്നെ; നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി 

കണ്ണൂർ: കെ വി തോമസ് (K V Thomas)  സിപിഎം പാർട്ടി കോൺ​ഗ്രസിൽ (CPM Party Congress)  പങ്കെടുക്കുന്നത് കോൺ​ഗ്രസ് നേതാവായി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) . അദ്ദേഹത്തെ ക്ഷണിച്ചതും കോൺ​ഗ്രസ് നേതാവ് എന്ന നിലയിലാണ്. നാളത്തെ കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

ചിലർ കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് പേടിപ്പിച്ചു. അദ്ദേഹം പങ്കെടുക്കില്ലെന്ന് ചിലർ പറഞ്ഞു. വരുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ  ഭാഗമായി 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തില്‍ സെമിനാറിൽ പങ്കെടുക്കാനാണ് കെ വി തോമസ് എത്തിയത്.  തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും  സെമിനാറില്‍ സംസാരിക്കും. പാർട്ടി വിലക്ക് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം