'പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപി കണ്ണുവെച്ചിരിക്കുന്നു'; ആരോപണവുമായി മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ

Published : Apr 07, 2025, 06:10 PM ISTUpdated : Apr 07, 2025, 06:13 PM IST
'പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപി കണ്ണുവെച്ചിരിക്കുന്നു'; ആരോപണവുമായി മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ

Synopsis

പത്മനാഭസ്വാമി ക്ഷേത്രത്തിലെ വലിയ അളവിലുള്ള സ്വർണ്ണം കൈക്കലാക്കാൻ ബിജെപി ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുംബൈ: ഭേദഗതി ഭേദ​ഗതി ബിൽ പാസാക്കിയതിന് ശേഷം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപി കണ്ണുവെച്ചിട്ടുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ രം​ഗത്ത്. ദില്ലി തലസ്ഥാനമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ച സമയം ഭൂമി ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനായി 1913-ൽ പുനരധിവാസ നിയമത്തിലൂടെ വഖഫ് ബോർഡ് രൂപീകരിച്ചു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ഗുരുദ്വാരകൾക്കും പ്രത്യേക അവകാശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

Read More... വഖഫ് ബില്ലിനെ പിന്തുണച്ച് വീഡിയോ; മണിപ്പൂരിൽ ന്യൂനപക്ഷമോർച്ച നേതാവ് മുഹമ്മദ് അസ്കർ അലിയുടെ വീട് കത്തിച്ചു

വഖഫ് ഭേദഗതി ബിൽ പാസാക്കിയ ശേഷം ബിജെപി സർക്കാർ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വലിയ അളവിലുള്ള സ്വർണ്ണം കൈക്കലാക്കാൻ ബിജെപി ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വഖഫ് ബോർഡുകളെ നിയന്ത്രിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും നിയമപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആസ്തികൾ മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകൾ എന്നിവയ്ക്കായി ഉപയോഗിക്കുമെന്നും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഞായറാഴ്ച പറഞ്ഞു. 

Asianet News Live

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം