മഹാരാഷ്ട്രയില്‍ ഹോം ഡെലിവറിയായി മദ്യം വില്‍ക്കാന്‍ അനുമതി

Published : May 12, 2020, 08:03 PM IST
മഹാരാഷ്ട്രയില്‍ ഹോം ഡെലിവറിയായി മദ്യം വില്‍ക്കാന്‍ അനുമതി

Synopsis

ലോക്ക്ഡൗണില്‍ മദ്യഷാപ്പുകള്‍ക്ക് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിരുന്നു. ഇ-ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയെങ്കിലും സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഷോപ്പുകള്‍ പൂട്ടാന്‍ ഉത്തരവിട്ടു.  

മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് മദ്യം വീട്ടിലെത്തിക്കാന്‍ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. അനുമതി ലഭിച്ച റീട്ടെയില്‍ ഷോപ്പുകള്‍ക്ക് മദ്യം വീടുകളിലെത്തിച്ച് നല്‍കാന്‍ അനുമതി നല്‍കിയെന്നും ഹോം ഡെലിവറി സംവിധാനം ഉടന്‍ ആരംഭിക്കാമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായുള്ള മാനദണ്ഡങ്ങളും പുറത്തിറക്കി. മദ്യം വീടുകളിലെത്തിച്ച് നല്‍കുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയം വേണമെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയാണ് വില്‍ക്കാന്‍ അനുമതി. ലോക്ക്ഡൗണില്‍ മദ്യഷാപ്പുകള്‍ക്ക് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മദ്യഷാപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിരുന്നു. ഇ-ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയെങ്കിലും സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഷോപ്പുകള്‍ പൂട്ടാന്‍ ഉത്തരവിട്ടു. പിന്നീടാണ് മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന