
മുംബൈ: കേരളത്തിൽ വിസി നിയമ വിവാദം കത്തുന്നതിനിടെ മഹാരാഷ്ട്രയിലും വിസി നിയമന വിവാദം (VC Appointment Contoversy). വിസി നിയമനത്തിൽ നേരിട്ട് ഇടപെടാനാണ് മഹാരാഷ്ട്ര സർക്കാർ (Maharashtra Government) തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് കൂടി അംഗമായ മഹാരാഷ്ട്ര മന്ത്രിസഭയാണ് നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്.
വിസിയെ നിർദ്ദേശിക്കാനുള്ള സെർച്ച് കമ്മറ്റി 5 പേരുകൾ സർക്കാരിന് നൽകണമെന്നും അതിൽ നിന്ന് രണ്ട് പേരുകൾ മാത്രം ഗവർണറുടെ തീരുമാനത്തിനായി വിട്ടാൽ മതിയെന്നുമാണ് തീരുമാനം. നേരത്തെ സെർച്ച് കമ്മറ്റി നേരിട്ട് 5 പേരുകൾ ഗവർണർക്ക് സമർപ്പിക്കുന്ന കീഴ്വഴക്കമാണ് മാറ്റുന്നത്. ഇതിനായി മഹാരാഷ്ട്രാ പബ്ലിക് യൂണിവേഴ്സിറ്റി ആക്ട് 2016 ഭേദഗതി ചെയ്യാനാണ് മന്ത്രി സഭ തീരുമാനിച്ചത്. സർവകലാശാലകളുടെ ഭരണ നിർവഹണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പ്രോ വീസി ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർവകലാശാലയുടെ സ്വയം ഭരണത്തെ തീരുമാനം ബാധിക്കുമെന്നും ഗവർണറുടെ അധികാരം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ബിജെപി വിമർശിച്ചു.
ഗവർണറുടെ അധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നെന്ന് ബിജെപി വിമർശിച്ചു. എന്നാല്‍, ഗവർണറുടെ രാഷ്ട്രീയ ഇടപെടലിനെ തടയിടാനാണ് പുതിയ തീരുമാനമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam