ഡിജിറ്റൽ കറൻസിയിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രമൊഴിവാക്കി; 'നന്ദി' പറഞ്ഞ് ചെറുമകൻ തുഷാർ ​ഗാന്ധി

Published : Dec 28, 2022, 09:50 PM ISTUpdated : Dec 28, 2022, 09:51 PM IST
ഡിജിറ്റൽ കറൻസിയിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രമൊഴിവാക്കി; 'നന്ദി' പറഞ്ഞ് ചെറുമകൻ തുഷാർ ​ഗാന്ധി

Synopsis

ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ CBDC (e₹-R) ഡിസംബർ ആദ്യം ആർബിഐ പുറത്തിറക്കിയിരുന്നു.

ദില്ലി: ഇന്ന് പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ മഹാത്മാ​ഗാന്ധിയുടെ ചിത്രമൊഴിവാക്കിയ നടപടിയെ പരിഹസിച്ച് പ്രപൗത്രൻ തുഷാർ ​ഗാന്ധി. 'പുതിയതായി പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതിൽ റിസർവ് ബാങ്കിനും കേന്ദ്രസർക്കാറിനും നന്ദി. കറൻസി നോട്ടുകളിൽ കൂടി അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കി തന്നാൽ ഉപകാരമായിരുന്നു'- തുഷാർ ​ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ CBDC (e₹-R) ഡിസംബർ ആദ്യം ആർബിഐ പുറത്തിറക്കിയിരുന്നു.

 

 

പുതുതായി അവതരിപ്പിച്ച ഇ-നോട്ടിൽ  മഹാത്മാഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ അച്ചടിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചത് ഒക്ടോബറിൽ വിവാദമായിരുന്നു.

മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റിൽ  മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക്  ഇടപാടുകള്‍ നടത്താനാകും 

ബിറ്റ്കോയിൻ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ റുപ്പിയുടെ പ്രഖ്യാപനത്തിന്  വഴിവെച്ചത്. എന്നാല്‍ ക്രിപ്റ്റോകറൻസിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിൻ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ അല്ല ഇ റുപ്പിയിലേത്. അച്ചടിച്ച നോട്ടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി എന്ന് ഒറ്റവാക്കില്‍ പറയാം.

കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാൻ പദ്ധതിയുണ്ടോയെന്ന് ആന്റോ ആന്റണി എംപി, മറുപടി നൽകി ധനമന്ത്രാലയം

പൊതുവേ ഡിജിറ്റല്‍ കറന്‍സി എന്നു പറയുമ്പോഴും ഇവിടെ   ഇ റുപ്പിക്ക് ഒരു  വ്യത്യാസമുണ്ട്. അത്  ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസർവ്ബാങ്കിനാണ് ആണ്  എന്നതാണ്. ഇന്ന് മുതൽ ഇ റുപ്പി സാധാരണ ഇടപാടുകാർക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള  9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യ ഘട്ടത്തിൽ 110 സീറ്റ് ഉറപ്പ്, ബംഗാളിൽ ബിജെപി തരംഗമെന്ന് അമിത് ഷാ
മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ ദാരുണ സംഭവം ഉത്തർപ്രദേശിൽ