'എല്ലാവരുടെയും സ്നേഹത്തിന് നന്ദി'! ജർമനിയിൽ വിവാഹത്തിന് കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

Published : Jun 05, 2025, 10:23 PM IST
mahua moitra

Synopsis

ഇന്ന് ജർമനിയിൽ വച്ച് നടന്ന സ്വന്തം വിവാഹ ഫോട്ടോ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. എക്സിലൂടെയാണ് എംപി കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

ദില്ലി: ഇന്ന് ജർമനിയിൽ വച്ച് നടന്ന സ്വന്തം വിവാഹ ഫോട്ടോ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. എക്സിലൂടെയാണ് എംപി കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്.

എംപി മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റ്: 

 

ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമ്മനിയിലാണ് വിവാഹം നടന്നതെന്ന് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അറിയില്ല എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു തൃണമൂൽ എംപി പ്രതികരിച്ചത്.

മഹുവ മൊയ്ത്ര ജർമ്മനിയിൽ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് ദ ടെലിഗ്രാഫ് പുറത്ത് വിട്ടത്. ബിജു ജനതാദളിലെ പിനാകി മിശ്രയാണ് മഹുവയുടെ ഭർത്താവ്. പുരിയിൽ നിന്നുള്ള ലോക്സഭാ എംപിയായിരുന്നു പിനാകി മിശ്ര.

ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസനായിരുന്നു മഹുവ മൊയ്ത്രയുടെ ആദ്യ ഭർത്താവ്. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് ഏകദേശം മൂന്ന് വർഷത്തോളം അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം