Published : Mar 18, 2025, 05:46 AM ISTUpdated : Mar 18, 2025, 11:55 PM IST

Malayalam News Live : പരാതി പിൻവലിക്കാൻ 15 ലക്ഷം; പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പിടിഎ പ്രസിഡന്‍റ് അടക്കം പിടിയിൽ

Summary

ഇരുവിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ​നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് ന​ഗരത്തിലും പരിസരത്തും കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. സമാധാനത്തിന് അഭ്യർത്ഥിച്ച് നേതാക്കൾ രം​ഗത്തെത്തി. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 

Malayalam News Live : പരാതി പിൻവലിക്കാൻ 15 ലക്ഷം; പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പിടിഎ പ്രസിഡന്‍റ് അടക്കം പിടിയിൽ

11:55 PM (IST) Mar 18

പരാതി പിൻവലിക്കാൻ 15 ലക്ഷം; പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പിടിഎ പ്രസിഡന്‍റ് അടക്കം പിടിയിൽ

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ പിടിഎ പ്രസിഡന്‍റും മുൻ പിടിഎ പ്രസിഡന്‍റുമടക്കം നാലുപേരാണ് പിടിയിലായത്. അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിൽ നൽകിയ പരാതികള്‍ പിന്‍വലിക്കുന്നതിന് 15 ലക്ഷം ആവശ്യപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ

10:57 PM (IST) Mar 18

'ആദ്യം കഴുത്തുഞെരിച്ച് ചുമരിൽ തലയിടിച്ചു, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു'; അഫാനെതിരെ ഉമ്മ ഷെമിയുടെ ആദ്യമൊഴി

ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയിൽ പറയുന്നു. സംഭവ ദിവസം 50,000രൂപ കടം തിരികെ നൽകണമായിരുന്നു.

കൂടുതൽ വായിക്കൂ

10:53 PM (IST) Mar 18

താമരശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കൾ, ചിത്രങ്ങൾ പുറത്ത്

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്നാണ് യാസിര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്

കൂടുതൽ വായിക്കൂ

10:18 PM (IST) Mar 18

തലസ്ഥാനത്ത് കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറിൽ 65 മില്ലിമീറ്റർ, രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു. 45 മിനിറ്റിൽ 65 മില്ലി മീറ്റർ മഴയാണ് പെയ്തത്.

കൂടുതൽ വായിക്കൂ

10:10 PM (IST) Mar 18

കണ്ണിൽ ചോരയില്ലാത്തവർ! ജൈവ കൃഷിയിൽ വിളഞ്ഞ പാവക്കയും പടവലവും മത്തനും കുമ്പളവും എല്ലാം കൊണ്ടുപോകുന്ന കള്ളന്മാർ

നഷ്ടമേറിയതോടെ കൃഷി നിർത്താൻ ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.

കൂടുതൽ വായിക്കൂ

09:50 PM (IST) Mar 18

നടുറോഡിൽ യുവാക്കളുടെ 'കൊലപാതകം', പരിഭ്രാന്തരായി ആളുകൾ, പൊലീസ് എത്തിയപ്പോൾ റീൽസെടുക്കുകയാണെന്ന് മറുപടി

സച്ചിൻ 'രക്തത്തിൽ കുളിച്ച' നിലത്ത് കിടക്കുമ്പോൾ, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതായി നടിച്ച് സൈബന്ന സച്ചിന്റെ മേൽ ഇരുന്നു. ഇരുവരുടെയും മുഖം 'രക്തത്തിൽ കുളിച്ച' നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ

09:27 PM (IST) Mar 18

മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

ഇടുക്കി മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം.

കൂടുതൽ വായിക്കൂ

09:27 PM (IST) Mar 18

കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുൻപും പിൻപും എന്ന് വിഭജിക്കാം, സമഗ്ര പരിഷ്‌ക്കണ പ്രസ്ഥാനമെന്ന് മന്ത്രി

കേരളീയ സ്ത്രീ ജീവിതത്തെ സമഗ്രമായി പരിഷ്‌ക്കരിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ- മന്ത്രി എം ബി രാജേഷ്
 

കൂടുതൽ വായിക്കൂ

09:20 PM (IST) Mar 18

കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി; ബോംബ്-ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി; അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകൾക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി

കൂടുതൽ വായിക്കൂ

09:11 PM (IST) Mar 18

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രിക്ക് ശിവൻകുട്ടിയുടെ മറുപടി; 'ഇത് രാജ്യത്ത് ഏറ്റവും കൂലി ലഭിക്കുന്ന സംസ്ഥാനം'

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്

കൂടുതൽ വായിക്കൂ

09:08 PM (IST) Mar 18

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു, ഗുരുതര പരുക്ക്

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണം.

കൂടുതൽ വായിക്കൂ

08:42 PM (IST) Mar 18

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടെ ഹോം സ്റ്റേയിലെത്തിച്ചു; പൊലീസ് പരിശോധനയിൽ എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇസ്മായിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി

കൂടുതൽ വായിക്കൂ

08:15 PM (IST) Mar 18

16, 19, 20 വയസ് പ്രായമുള്ള രോഗികൾ, എംസിസിയിൽ കാർ ടി സെല്‍ തെറാപ്പി വിജയം, രാജ്യത്തെ 2ാമത്തെ സർക്കാർ സ്ഥാപനം

രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം

കൂടുതൽ വായിക്കൂ

08:09 PM (IST) Mar 18

സ്വാമി ശാശ്വതീകാനന്ദയുടെ മരണം; നിര്‍ണായക ഉത്തരവ്, തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ സംഘങ്ങൾ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്നതിന് സൂചനകൾ ഒന്നും കിട്ടിയില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.

കൂടുതൽ വായിക്കൂ

07:47 PM (IST) Mar 18

നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി മിന്നൽ ചുഴലി; അരമണിക്കൂര്‍ നീണ്ടുന്നു, മരങ്ങള്‍ വീണ് വ്യാപക നാശം

തൃശൂര്‍ മാളയിൽ മിന്നൽ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മാള  പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം. ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി.

കൂടുതൽ വായിക്കൂ

07:31 PM (IST) Mar 18

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം: മരിച്ചത് ചെങ്ങറ സമര ഭൂമിയിലെ താമസക്കാരൻ

പത്തനംതിട്ട കോന്നിക്കടുത്ത് ചെങ്ങറയിൽ 70 വയസുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കൂടുതൽ വായിക്കൂ

07:09 PM (IST) Mar 18

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കൽ; നിർണായക ചര്‍ച്ച, തുടർ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ  വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകൾ ചർച്ച ചെയ്തു.  ആവശ്യമായ തുടര്‍ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കൂടുതൽ വായിക്കൂ

06:51 PM (IST) Mar 18

ബാറിലെ അടിപിടിയിൽ പരിക്കേറ്റു, ആശുപത്രിയിലും അഴിഞ്ഞാടി, വനിതാ ഡോക്ടറെയടക്കം ആക്രമിക്കാൻ ശ്രമം, 2 പേർ പിടിയിൽ

തിരുവനന്തപുരം കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിൽ. കാട്ടുംപുറം സ്വദേശി അഖിലും മുണ്ടോണിക്കര സ്വദേശി ശ്യാം നായരുമാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

06:30 PM (IST) Mar 18

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ; 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്

മൂന്ന് വർഷം മുൻപ് വീട്ടിൽ വച്ച് ഷാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സ്കൂളിലെ കൗൺസിലിങിലാണ് കുട്ടി വെളിപ്പെടുത്തിയത് 

കൂടുതൽ വായിക്കൂ

06:25 PM (IST) Mar 18

കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടൽ; ബിജെപി നേതാവിനെതിരെ നടപടി, പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂര്‍ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു

കൂടുതൽ വായിക്കൂ

06:24 PM (IST) Mar 18

വലിയ ലക്ഷ്യത്തിലേക്ക് കേരളം, തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ 30ന്; 2 ദിനങ്ങളിൽ വിപുലമായ പൊതുവിട ശുചീകരണം

മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതല പ്രഖ്യാപനം സംസ്ഥാനത്ത് ആകെ ഒറ്റ ദിവസമായി നടക്കുക

കൂടുതൽ വായിക്കൂ

06:10 PM (IST) Mar 18

അമ്പോ..; ആ കൈകളുടെ ഉടമ ഒളിഞ്ഞ് തന്നെ, പക്ഷേ മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്തി ടീം എമ്പുരാൻ, മലയാളത്തിലിതാദ്യം

ആ ലാൻഡ്മാർക്ക് പ്രഖ്യാപനം എത്തി. ആവേശക്കൊടുമുടിയില്‍ മലയാളികള്‍. 

കൂടുതൽ വായിക്കൂ

06:02 PM (IST) Mar 18

'അവസാനം സിസിടിവിയിൽ കണ്ടത് കടലിലേക്ക് നടന്നുപോകുന്നത്' സുദീക്ഷ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് അച്ഛനും അമ്മയും

യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് കുടുംബം മരണം സ്ഥിരീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകൾ വരുന്നത്.

കൂടുതൽ വായിക്കൂ

05:52 PM (IST) Mar 18

ബഹിരാകാശത്ത് ഒമ്പത് മാസം അധിക ജോലി; സുനിത വില്യംസിന് ഓവര്‍ടൈം സാലറി എത്ര രൂപ ലഭിക്കും?

മുന്‍നിശ്ചയിച്ചതിനേക്കാള്‍ 9 മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാസയുടെ ഗവേഷക സുനിത വില്യംസും ബുച്ച് വില്‍മോറും ചിലവഴിച്ചപ്പോള്‍ ഓവര്‍-ടൈം സാലറി ലഭിക്കുമോ? മുന്‍ ബഹിരാകാശ സഞ്ചാരി പറയുന്നത് ഇക്കാര്യങ്ങള്‍ 

കൂടുതൽ വായിക്കൂ

05:49 PM (IST) Mar 18

ആറ് സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്; സംസ്ഥാനത്തെ കലാപ സ്ഥിതിയും ജനജീവിതവും വിലയിരുത്തും

മാസങ്ങളായി കലാപത്തിൻ്റെ പിടിയിലമർന്ന് ജനജീവിതം താറുമാറായ മണിപ്പൂർ സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ സന്ദർശിക്കും

കൂടുതൽ വായിക്കൂ

05:34 PM (IST) Mar 18

ഭിന്നശേഷി സംവരണം: അധ്യാപക നിയമന അംഗീകാരം എൻഎസ്എസ് സ്‌കൂളുകൾക്ക് മാത്രം പരിമിതപ്പെടുത്തിയതിൽ പ്രതിഷേധം

ഭിന്നശേഷി സംവരണം നടപ്പാക്കുന്ന മുറയ്ക്ക് എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നൽകാനുള്ള സർക്കാർ തീരുമാനം എല്ലാ സ്‌കൂളുകൾക്കും ബാധകമാക്കണമെന്ന് ആവശ്യം

കൂടുതൽ വായിക്കൂ

05:33 PM (IST) Mar 18

കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ്

പരീക്ഷക്ക് കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി.

കൂടുതൽ വായിക്കൂ

05:33 PM (IST) Mar 18

കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന; സബ് കളക്ടർ ഒവി ആൽഫ്രഡിനും തേനീച്ചയുടെ കുത്തേറ്റു, പരിക്ക്

പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് തേനീച്ച ആക്രമിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. 

കൂടുതൽ വായിക്കൂ

05:17 PM (IST) Mar 18

റഷ്യയുടെ സോയുസ് 3.5 മണിക്കൂറില്‍ ഭൂമിയിലിറങ്ങി; സ്പേസ് എക്സിന്‍റെ ഡ്രാഗണ് 17 മണിക്കൂര്‍ യാത്ര എന്തുകൊണ്ട്?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 ദൗത്യ സംഘത്തെ വഹിച്ചുകൊണ്ട് വരുന്ന ഫ്രീഡം ഡ്രാഗണ്‍ പേടകത്തിന് ലാന്‍ഡിംഗിനായി 17 മണിക്കൂര്‍ വേണ്ടിവരുന്നതിന്‍റെ കാരണമറിയാം 

കൂടുതൽ വായിക്കൂ

05:13 PM (IST) Mar 18

പാലക്കാട് മലമാനിനെ വെടിവെച്ച് കൊന്നു; വീട്ടിൽ നിന്ന് ഇറച്ചിയും തോലുമടക്കം കണ്ടെത്തി, ഒരാള്‍ പിടിയിൽ

പാലക്കാട് കോട്ടോപാടത്ത് മലമാനിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാള്‍ പിടിയിൽ. കോട്ടോപാടം പാറപുറത്ത് റാഫി എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് കാട്ടിറച്ചിയും തോലുമടക്കം പിടിച്ചെടുത്തു.

കൂടുതൽ വായിക്കൂ

05:03 PM (IST) Mar 18

പൊലീസെത്തും മുൻപ് ഭാനുമതി വീട്ടിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ പിടിയിലായി; വീട്ടിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്

പാലക്കാട് തെങ്കരയിൽ വീട് കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച അഞ്ച് കിലോ കഞ്ചാവ് പിടികൂടി

കൂടുതൽ വായിക്കൂ

04:58 PM (IST) Mar 18

മുഖ്യമന്ത്രി-നിർമലാ സീതാരാമൻ കൂടിക്കാഴ്ച്ച; ദുരൂഹമെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം, സംശകരമെന്ന് പ്രേമചന്ദ്രൻ

ഇതിനിടെ നോക്കു കൂലിയിലും, വ്യവസായ വത്ക്കരണത്തിലുമുള്ള സിപിഎം നയത്തിനെതിരെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ തുറന്നടിച്ചു. 
 

കൂടുതൽ വായിക്കൂ

04:41 PM (IST) Mar 18

ആന എഴുന്നള്ളിപ്പ് മുടക്കാൻ വളഞ്ഞ വഴിയിൽ ശ്രമം; ആരോപണവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് മുടക്കാൻ വളഞ്ഞ വഴിയിൽ ശ്രമം തുടരുന്നതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍. ഉത്സവത്തിന് ആനകളെ കുറയ്ക്കാനുള്ള തിരുവനന്തപുരം ദേവസ്വം ബോർഡിന്‍റെ ചർച്ചകൾക്കെതിരെയാണ് വിമര്‍ശനവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയത്.

കൂടുതൽ വായിക്കൂ

04:40 PM (IST) Mar 18

അപ്രതീക്ഷിത ആക്രമണങ്ങളെ എങ്ങനെ നേരിടാം, സ്വയരക്ഷ ഉറപ്പാക്കാം, ഇനിയുണ്ടാവരുത് വന്ദനയെന്ന ലക്ഷ്യവുമായി 'നിർഭയ'

തൊഴിലിടങ്ങളിൽ  അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാൻ വനിതാ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം

കൂടുതൽ വായിക്കൂ

04:29 PM (IST) Mar 18

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; കേസിൽ വിധി പറയുന്നത് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി 20ലേക്ക് മാറ്റി

ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. 

കൂടുതൽ വായിക്കൂ

04:23 PM (IST) Mar 18

ബോംബ് ഭീഷണി പരിശോധിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് തേനീച്ചക്കൂട്ടം, സംഭവം തിരുവനന്തപുരത്ത്

കലട്രേറ്റിൽ‌ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്.

കൂടുതൽ വായിക്കൂ

04:17 PM (IST) Mar 18

'ആ വിവാദ രംഗത്തെ ന്യായീകരിക്കുന്നില്ല', നാരായണീന്റെ മൂന്നാണ്മക്കൾ സംവിധായകൻ അഭിമുഖം

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നാരായണീൻ്റെ മൂന്നാണ്മക്കൾ' എന്ന സിനിമ ഒടിടിയിലെത്തിയതോടെ സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. സിനിമയ്ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ശരൺ വേണുഗോപാൽ സംസാരിക്കുന്നു.

കൂടുതൽ വായിക്കൂ

04:00 PM (IST) Mar 18

ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; നാ​ഗ്പൂരിൽ അക്രമം, കർഫ്യൂ പ്രഖ്യാപിച്ചു

ആക്രമണങ്ങൾക്ക് പിന്നിൽ ​ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ഫഡ്നവിസ് അറിയിച്ചു. നിർദ്ദിഷ്ട വീടുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ചിലർ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കൂ

03:59 PM (IST) Mar 18

നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ; അരികിലേക്ക് ഓടിയെത്തി പൊട്ടിക്കരഞ്ഞ് ഒരു മുത്തശ്ശി; ഹൃദ്യം വീഡിയോ

'എനിക്ക് പറയാൻ വാക്കുകളില്ല..സർവ്വം കൃഷ്ണാർപ്പണം', എന്ന് നവ്യ. 

കൂടുതൽ വായിക്കൂ

03:54 PM (IST) Mar 18

തൃത്താലയിൽ ഉത്സവ ആഘോഷത്തിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തി. 

കൂടുതൽ വായിക്കൂ