LIVE NOW
Published : Oct 09, 2026, 05:58 AM ISTUpdated : Oct 09, 2026, 07:51 AM IST

Malayalam News Live: ജി ബൈജുവിൻ്റെ സെക്രട്ടറി നിയമനം - ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ നിയമോപദേശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

Summary

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തുടർപ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം. ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കളും ദില്ലിക്ക് എത്തി. ഇതിനിടെ നാളെത്തെ സിജെപി പ്രതിഷേധം കണക്കിലെടുത്ത് ദില്ലി പൊലീസ് കനത്ത ജാഗ്രതയിലാണ്.

Travancore Devaswom Board

07:51 AM (IST) Oct 09

ജി ബൈജുവിൻ്റെ സെക്രട്ടറി നിയമനം - ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ നിയമോപദേശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

2023ലെ തിരുവിതാംകൂര്‍ ബോര്‍ഡ് സെക്രട്ടറി നിയമനത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരായ അച്ചടക്ക നടപടി ആവശ്യത്തിൽ നിയമോപദേശം തേടി ബോര്‍ഡ്. തിരുവാഭരണം കമ്മീഷണറായിരുന്ന ജി ബൈജുവിനെ സ്പെഷൽ റൂള്‍സിന് വിരുദ്ധമായി സ്ഥലം മാറ്റത്തിലൂടെ സെക്രട്ടറിയാക്കിയെന്ന പരാതിയിലാണ് ഉപദേശം തേടിയത്.

Read Full Story

07:23 AM (IST) Oct 09

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി അമേരിക്ക; നടപടി നേരിട്ട് ​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾ

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പടെ കമ്പനികൾ നടപടി നേരിട്ടു. എച്ച്-1ബി ​വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം.

Read Full Story

06:55 AM (IST) Oct 09

പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം, സാമൂഹിക മാധ്യമങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ പരിഹാസം

പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി. അടുത്തിടെ ബിജെപി വിട്ടെത്തിയ ആളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം. പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി.

Read Full Story

06:30 AM (IST) Oct 09

മാസപ്പടി കേസ് - പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം; ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായക ദിനം. ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ചാണ് ഹർജിയിൽ വിധി പറയുക.

Read Full Story

06:11 AM (IST) Oct 09

കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം

ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി. എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം.

Read Full Story

05:58 AM (IST) Oct 09

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തുടർ പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം; പ്രതിഷേധത്തിന്റെ ഭാഗമാകാൻ മമത ബാനർജിയടക്കം നേതാക്കൾ, രാഷ്ട്രപതിയെ കാണാനും നീക്കം

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തുടർപ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം. ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കളും ദില്ലിക്ക് എത്തി. ഇതിനിടെ നാളെത്തെ സിജെപി പ്രതിഷേധം കണക്കിലെടുത്ത് ദില്ലി പൊലീസ് കനത്ത ജാഗ്രതയിലാണ്.

Read Full Story

More Trending News