LIVE NOW
Published : Oct 12, 2026, 08:06 AM ISTUpdated : Oct 12, 2026, 09:39 AM IST

malayalam news live: ദില്ലി പ്രതിഷേധം; ഇന്നലെ കസ്റ്റഡിയിലെടുത്തത് 700 പേരെ, ഇന്ത്യാസഖ്യത്തിൻ്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത

Summary

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യയോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പിന്തുണയ്ക്കും. അതേ സമയം ബിജെപി എതിര്‍ക്കും. ഗ്യാനേഷിന് കീഴിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിയാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇന്ന് നിയമസഭാ മാർച്ചും നടത്തും.

delhi protest

09:39 AM (IST) Oct 12

ദില്ലി പ്രതിഷേധം; ഇന്നലെ കസ്റ്റഡിയിലെടുത്തത് 700 പേരെ, ഇന്ത്യാസഖ്യത്തിൻ്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ 700 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുദ്വാരയിൽ പ്രതിഷേധക്കാർ കയറിയതിൽ പൊലീസ് കേസെടുത്തിരുന്നു.

Read Full Story

09:17 AM (IST) Oct 12

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്, റിയാസും വീണയും പ്രതികളാകും

മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും

Read Full Story

08:44 AM (IST) Oct 12

മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ് - സമഗ്ര നിയമനിർമ്മാണത്തിനൊരുങ്ങി കേരള സർക്കാർ

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 'മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്' നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും

Read Full Story

08:07 AM (IST) Oct 12

വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം; അപകടത്തിൽപെട്ടത് മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കർണാടക സംഘം

വയനാട് സുൽത്താൻ ബത്തേരി 54ൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്. ട്രാവലർ ഡ്രൈവറായിരുന്നു രഞ്ജിത്ത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

08:07 AM (IST) Oct 12

നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്

കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു. സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് രാജി. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ചയാണ് ഷാനി ഷഫീർ രാജി സമർപ്പിച്ചത്. ഗവേഷണം പൂർത്തിയാക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം. നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു.

 

08:07 AM (IST) Oct 12

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി; അപലപിച്ച് ഇന്ത്യ

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം ഉണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെ ആണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

08:07 AM (IST) Oct 12

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കും, മറ്റ് രണ്ട് പേർ കൂടി പിടിയിൽ

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. അതേസമയം, മൂന്ന് പേരാണ് സുഹൈൽ സജീവിന് ഒപ്പമുണ്ടായിരുന്നത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായി. ഇവരൊന്നിച്ചാണ് ബാറുകളിൽ കയറി മദ്യപിച്ചത്.

 

08:06 AM (IST) Oct 12

'നേതാക്കളെ കാണുന്നത് ഉചിതമല്ല'; ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷത്തിന് അനുമതിയില്ല, ഇന്നും ദില്ലി മെട്രോയിൽ നിയന്ത്രണം

പ്രതിപക്ഷ നേതാക്കൾ നൽകാൻ ഉദ്ദേശിക്കുന്ന നിവേദനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിക്കില്ല. ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. സുപ്രീം കോടതി പരിഗണിക്കുന്ന കേസിലാണ് പ്രതിപക്ഷം നിവേദനം നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ നേതാക്കളെ കാണുന്നത് ഉചിതമാകില്ലെന്നും ചീഫ് ജസ്റ്റിസ് നൽകിയ കത്തിൽ പറയുന്നു. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഏത് സമയവും കോടതിയുടെ വാതിലുകൾ തുറന്നു കിടക്കുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ഭരണപരമായ പരിഹാരമാണ് വേണ്ടത്. ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പ്രതിപക്ഷം ഹർജി നൽകുകയാണെങ്കിൽ നിലവിലുള്ള കേസിനൊപ്പം അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, സുപ്രീം കോടതിയിലേക്കുള്ള പ്രതിപക്ഷ മാർച്ച് സർക്കാർ തടയും. വൈകുന്നേരമാണ് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുക.


More Trending News