ഐടിബിപി ജവാന്‍റെ വെടിയേറ്റവരില്‍ മലയാളികളും; ഒരാള്‍ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

Published : Dec 04, 2019, 01:34 PM ISTUpdated : Dec 04, 2019, 06:29 PM IST
ഐടിബിപി ജവാന്‍റെ വെടിയേറ്റവരില്‍ മലയാളികളും; ഒരാള്‍ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

Synopsis

കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത് .തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്.

ദില്ലി: ചത്തീസ്ഗഡിൽ മരിച്ച ഐടിബിപി സൈനികരിൽ ഒരു മലയാളിയും ഉള്‍പ്പെട്ടതായി വിവരം. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത് .ചത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. ഐടിബിപി സൈനികൻ അഞ്ച് സഹ സൈനികരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 

സംഭവത്തിൽ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.  പരിക്കേറ്റവരിലും മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്. കോണ്‍സ്റ്റബിള്‍റാങ്കിലൂള്ള സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. നാരായണ്‍പൂരിൽ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

വ്യക്തിപരമായ തര്‍ക്കങ്ങളാണ്  ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്പ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡിൽ വിന്യസിച്ചിരിക്കുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു
നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി